കോയമ്പത്തൂരില്‍ ഇരുനില കെട്ടിടം കേടുപാടുകളില്ലാതെ 50 അടി ദൂരേയ്ക്ക് തള്ളി മാറ്റി

 


ADVERTISEMENT

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ ഇരുനില കെട്ടിടം നൂതന സാങ്കേതിക വിദ്യയിലൂടെ 50 അടി ദൂരേയ്ക്ക് തള്ളി മാറ്റി. കോയമ്പത്തൂര്‍ മേട്ടുപ്പാളയം ഗംഗ ആശുപത്രിക്കു സമീപം തങ്കവേലുവിന്റെ 30 വര്‍ഷം പഴക്കമുള്ള വീടാണ് മാറ്റുന്നത്. 2400  ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമാണ ഇത്.  തങ്കവേലു വീടിനു മുന്നില്‍ പുതിയ കെട്ടിടം പണി തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ സ്ഥലം കുറവായതിനാല്‍  പഴയ വീട് പൊളിച്ചു മാറ്റേണ്ട സ്ഥിതി ഉണ്ടായപ്പോഴാണ് ഇങ്ങനെ ഒരു വിദ്യ തോന്നിയത്.

കോയമ്പത്തൂരില്‍ ഇരുനില കെട്ടിടം കേടുപാടുകളില്ലാതെ  50 അടി ദൂരേയ്ക്ക് തള്ളി മാറ്റിഹരിയാനയിലെ ടിഡിബിഡി എഞ്ചിനീയറിംഗ് വര്‍ക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തെ കുറിച്ച് കേള്‍ക്കാനിടയായ തങ്കവേലു അവരുടെ സഹായം തേടുകയായിരുന്നു. കെട്ടിടങ്ങള്‍ കേടുപാടുകളില്ലാതെ ഉയര്‍ത്തി സ്ഥാപിക്കുന്നതിനും  തള്ളി മാറ്റുന്നതിനും ഈ കമ്പനി വളരെ പ്രശസ്തമാണ്.

400 ടണ്ണിലധികം ഭാരമുള്ള വീട് 300 ജാക്കികളുടെയും 300 റോളറുകളുടെയും
സഹായത്തോടെ 15 തൊഴിലാളികള്‍ 60 ദിവസത്തെ പ്രയത്‌നത്തിന്റെ ഫലമായാണ് 50 അടി ദൂരേയ്ക്ക് മാറ്റിയത്.  തറനിരപ്പില്‍ നിന്നും ഒന്നരയടി ഉയരത്തില്‍ പൊക്കിയ വീട് 35 അടി പിറകിലേക്ക് മാറ്റി സ്ഥാപിച്ചു. യാതൊരു വിധ കേടുപാടുകളും ഇല്ലാതെയാണ് വീട് മാറ്റിയിരിക്കുന്നത്. വീടിന്റെ തറ ഭാഗം മാത്രമേ ഇനി പുതുക്കേണ്ടതുള്ളൂ.

Keywords:  Technology, Hospital, Engineers, House, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia