കുറച്ചു ദിവസം കൂടി കാത്തിരുന്നാല്‍ കാവസാക്കി z 250 ല്‍ ഇന്ത്യന്‍ നിരത്തുകളിലൂടെ പറക്കാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 18.04.2017) കാവസാക്കി, ആ പേര് കേള്‍ക്കുന്നതു തന്നെ യുവത്വത്തിന് ഹരമാണ്. കാരണം രണ്ടു ചക്രങ്ങളില്‍ നിരത്തില്‍ തീ പാറിക്കുന്ന കരുത്തനല്ലേ അവന്‍. ഇതാ കാവസാക്കിയുടെ ഏറ്റവും പുതിയ മോഡല്‍ Z 250 എത്തുന്നു. 22 നാണ് ഇന്ത്യാപ്രവേശം. 3.25 ലക്ഷം രൂപ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍ഗാമിയേക്കാള്‍ 2017 മോഡല്‍ കൂടുതല്‍ പ്രീമിയം നിലവാരം പുലര്‍ത്തും. പഴയ Z 250 ന് 3.11 ലക്ഷം രൂപയായിരുന്നു ഡെല്‍ഹി എക്‌സ്‌ഷോറൂം വില.

പുതിയ ബോഡി നിറങ്ങള്‍ക്കൊപ്പം എബിഎസ് (ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം) സ്റ്റാന്‍ഡേഡായി പുതിയ Z 250 ല്‍ ലഭിക്കും. നിലവിലെ 249 സിസി, ലിക്വിഡ് കൂള്‍ഡ്, ഫോര്‍സ്‌ട്രോക്, പാരലല്‍ ട്വിന്‍ എഞ്ചിന്‍ ഈ സബ് 500 സിസി മോട്ടോര്‍സൈക്കിളിന് 32 എച്ച്പി കരുത്തും പരമാവധി 21 എന്‍എം ടോര്‍ക്കും നല്‍കും. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്.

കുറച്ചു ദിവസം കൂടി കാത്തിരുന്നാല്‍ കാവസാക്കി z 250 ല്‍ ഇന്ത്യന്‍ നിരത്തുകളിലൂടെ പറക്കാം

Z 900 നോട് സാദൃശ്യം തോന്നുന്ന രൂപകല്‍പ്പനാ ശൈലിയിലാണ് Z 250 വിപണിയിലെത്തുന്നത്. ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ് ഓണ്‍ (എഎച്ച്ഒ) സവിശേഷതയും Z 250 ന് ഉണ്ടാകും. ബജാജ് ഓട്ടോയുമായുള്ള റീട്ടെയില്‍, ആഫ്റ്റര്‍ സെയില്‍സ് ബന്ധം കാവസാക്കി ഈയിടെ അവസാനിപ്പിച്ചിരുന്നു. ജാപ്പനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ സ്വന്തം നിലയിലാണ് ഡീലര്‍ഷിപ്പുകള്‍ നടത്തുന്നത്. ആദ്യ ഡീലര്‍ഷിപ്പ് മുംബൈയില്‍ തുറന്നിരുന്നു.

Also Read:
ലോറി ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് കുഴിയിലേക്ക് മറിഞ്ഞു


Keywords:  New Kawasaki Z 250 and Z 1000 India launch on 22nd April, New Delhi, Business, News, Technology, Japan, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia