വീഡിയോ ഗെയിം പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; ഗെയിമിങ്ങിന് മാത്രമായി യൂട്യൂബ് വെബ്സൈറ്റ് ആരംഭിക്കുന്നു

 


ADVERTISEMENT

ന്യൂയോർക്ക്: (www.kvartha.com 13/06/2015) ഗെയിമിങ് പ്രേമികള്‍ക്കായി ‘യൂട്യൂബ് ഗെയിമിങ്’ എന്ന പേരില്‍ പുതിയ ഒരു വെബ്സൈറ്റ് ആരംഭിക്കാനുള്ള പദ്ധതിയിലാണ് വീഡിയോ ഷെയറിംഗ് വെബ്സൈറ്റായ യൂട്യൂബ്.


ഗെയിമിങ് മേഖലയിലെ തലതൊട്ടപ്പന്മാരായ ആമസോണിന്‍റെ ‘ട്വിച്ച്’ സേവനത്തെ മാറി കടക്കുകയാണ് പുതിയ സംരംഭം വഴി യൂട്യൂബിന്‍റെ ലക്ഷ്യം. 2014ല്‍ ട്വിച്ചിനെ വിലക്ക് വാങ്ങാന്‍ യൂട്യൂബിന്‍റെ മാതൃ സ്ഥാപനമായ ഗൂഗിള്‍ ശ്രമം നടത്തിയിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഈ വര്‍ഷം അവസാനത്തോടെ പുതിയ സേവനം ആരംഭിക്കുമെന്ന് യൂട്യൂബ് അധികൃതര്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 25,000 ഗെയിമുകളാണ് സൈറ്റില്‍ ഉണ്ടാവുക എന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
വീഡിയോ ഗെയിം പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; ഗെയിമിങ്ങിന് മാത്രമായി യൂട്യൂബ് വെബ്സൈറ്റ് ആരംഭിക്കുന്നു

SUMMARY: YouTube plans to launch a new website which is completely based on a gaming platform. It will be launched in the end of this year.

Keywords: YouTube, Website, Game, Technology
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia