യാഹൂവിന് ഇനി ഗൂഗിള്‍ നേതൃത്വം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

യാഹൂവിന് ഇനി ഗൂഗിള്‍ നേതൃത്വം
ന്യൂയോര്‍ക്ക്: ഗൂഗിളിലെ മുന്‍നിര ഉദ്യോഗസ്ഥയായ മാരിസ മെയറെ യാഹുവിന്റെ പുതിയ സി ഇ ഒ ആയി നിയമിച്ചു. താല്‍ക്കാലിക സി ഇ​ഒ ആയി പ്രവര്‍ത്തിക്കുകയായിരുന്ന റോസ് ലെവിന്‍ഷോണിനെ മറികടന്നാണ് യാഹൂ 37കാരിയായ മാരിസയെ കമ്പനിയുടെ നേതൃത്വം ഏല്‍പിച്ചത്. ഈ വര്‍ഷം യാഹൂവിന്റെ സി ഇ ഒ ആവുന്ന മൂന്നാമത്തെയാളാണ് മാരിസ.

ഗൂഗിളിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ച വനിതയാണ് മാരിസ. ഗൂഗിള്‍​കമ്പനിയിലെ ഇരുപതാമത്തെ ജീവനക്കാരിയായ മാരിസ നിരവധി വിഭാഗങ്ങളില്‍ മികവ് തെളിയിച്ചിട്ടുണ്ട്. ഗൂഗിളിലെ ആദ്യ വനിതാ എഞ്ചിനീയറും മാരിസയാണ്. പുതിയ ദൗത്യത്തോടെ സിലിക്കണ്‍ വാലിയിലെ ഏറ്റവും പ്രമുഖ വനിതയായിരിക്കുകയാണ് മാരിസ.

ഗൂഗിളിനെപ്പോലെ വൈവിധ്യം കൈവരിക്കുക പരസ്യവരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാഹൂ മാരിസയെ സ്വന്തമാക്കിയത്. വിജയം എപ്പോഴും കൂടെയുണ്ടാവണമെന്നില്ല. കഠിനാദ്ധ്വാനത്തിന്റെ ഫലമാണത്. അതിനായി യാഹൂവിലും ശ്രമിക്കും. യാഹൂവിനെ നയിക്കാന്‍ ലഭിച്ച അവസരം അഭിമാനമായി കരുതുന്നു- മാരിസ പറഞ്ഞു.

ഗൂഗിള്‍ മാപ്‌സ്, ഗൂഗിള്‍ എര്‍ത്ത്, സ്ട്രീറ്റ് വ്യൂ, ഡെസ്‌ക്‌ടോപ് - മൊബൈല്‍ ലോക്കല്‍ സെര്‍ച്ച് തുടങ്ങിയ മേഖലകളിലെല്ലാം മാരിസ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. പത്തുവര്‍ഷത്തിലേറെ ഗൂഗിള്‍ സെര്‍ച്ച് അധിഷ്ഠിത ഹോംപേജിന്റെയും മറ്റും ചുമതല വഹിച്ചു.

SUMMARY: Yahoo Inc picked Google Inc's Marissa Mayer to become its new CEO, turning to an engineer with established Silicon Valley credentials to turn around the struggling former Internet powerhouse. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia