ബാറ്ററിയുടെ വമ്പുമായി ലാവ Xolo B700

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സവിശേഷതകള്‍ ഒരുപിടിയുണ്ടാകാമെങ്കിലും ബാറ്ററി ശേഷിയുടെ കാര്യത്തില്‍ സ്മാര്‍ട്ട് ഫോണുകള്‍ പിന്നാക്കമാണ്. ഇന്‍റര്‍നെറ്റ്, പാട്ട് എന്നിങ്ങനെ ഫോണിലുള്ള അത്യാവശ്യം സൗകര്യങ്ങള്‍ ഉപയോഗിച്ചാല്‍ ഒരു ദിവസം കഷ്ടി മാത്രം ചാര്‍ജ് നില്‍ക്കുന്നവയാണ് ഏതാണ്ടെല്ലാ ഫോണുകളും. അതുകൊണ്ട് തന്നെ ഒരു സാധാരണ ഫോണും കൂടി കൊണ്ടുനടക്കുന്നവരാകും സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളെല്ലാം.

ലാവ പുതുതായി അവതരിപ്പിച്ച Xolo B700 ഫോണ്‍ സ്മാര്‍ട്ട് ഫോണ്‍ ബാറ്ററികളെ കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പം തന്നെ മാറ്റുന്നതാണ്. 3450 mAh ബാറ്ററി 2ജി നെറ്റ്വര്‍ക്കില്‍ 23 മണിക്കൂര്‍ സംസാര സമയവും 380 മണിക്കൂര്‍ സ്റ്റാന്‍റ് ബൈ ടൈമും നല്‍കും. 3ജി നെറ്റ്വര്‍ക്കിലാണെങ്കില്‍ 20 മണിക്കൂര്‍ സംസാര സമയവും 363 മണിക്കൂര്‍ സ്റ്റാന്‍റ് ബൈ ടൈമും ലഭിക്കുമെന്നാണ് കമ്പനി അധികൃതര്‍ അവകാശപ്പെടുന്നത്. ബാറ്ററി ശേഷിയുടെ കാര്യത്തില്‍ മോട്ടോറോള RAZR MAXXനെയാണ് lava മറികടന്നത്
4.3ഇഞ്ചിന്‍െറ ഐ.പി.എസ് കപ്പാസിറ്റീവ് ടച്ച് സ്ക്രീനാണ് Xolo B700ന്‍േറത്. 540 X 960 പിക്സലിന്‍െറ ക്യു.എച്ച്.ഡി ഡിസ്പ്ളേ റെസല്യൂഷന്‍ മിഴിവുറ്റതാണ്.

ബാറ്ററിയുടെ വമ്പുമായി ലാവ Xolo B700ഒരു ജിഗാ ഹെര്‍ട്സിന്‍െറ ഡ്യുവല്‍ കോര്‍ പ്രോസസര്‍ കരുത്തേകുന്ന ഫോണില്‍ 512 എം.ബി റാമും നാല് ജി.ബി ഇന്‍േറണല്‍ മെമ്മറിയുമാണ് ഉള്ളത്. ഇത് ആവശ്യമെങ്കില്‍ 32 ജി.ബിയായി വര്‍ധിപ്പിക്കാം. ഡ്യുവല്‍ സിം ഫോണില്‍ ഒരു നെറ്റ്വര്‍ക്കില്‍ മാത്രമേ ത്രീജി സിം പ്രവര്‍ത്തിക്കൂ. ആന്‍ഡ്രോയിഡ് 4.04 ഐസ്ക്രീം സാന്‍ഡ്വിച്ചാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. അഞ്ച് മെഗാപിക്സലിന്‍േറതാണ് പിന്‍ ക്യാമറ. വീഡിയോ കാളിംഗിന് .3 മെഗാപിക്സല്‍ മുന്‍ ക്യാമറയുമുണ്ട്. വൈഫൈ, ബ്ളൂടൂത്ത് തുടങ്ങി ആധുനിക കമ്മ്യൂണിക്കേഷന്‍ സൗകര്യങ്ങളുമുണ്ട്. ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ നിലവില്‍ വില്‍പനക്കെത്തിയ ഫോണിന്‍െറ വില 8999 രൂപയാണ്.

SUMMARY: Not officially, but a price of the Xolo B700 has indeed popped up and the Android smartphone has been made available at Rs. 8,999. As far as affordable smartphones go, India is not new to this concept, but this device could stand as a tough contender to the likes of the Micromax A110 from the Canvas series, as it offers a 1GHz dual core processor at the said retail value.

Keywords: Lava, Xolo, B700, Battery Capacity, Motorola RAZR MAXX, 540 X 960 pixel, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia