വിപണി കീഴടക്കാന്‍ ഷവോമി എം ഐ മിക്‌സ്; വില 34,500

 


ADVERTISEMENT

ബീജിങ്: (www.kvartha.com 26.10.2016) ഷവോമി എം.ഐ മിക്‌സ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങി. ചൊവ്വാഴ്ച ബീജിങ്ങില്‍ നടന്ന ചടങ്ങിലാണ് ഫോണ്‍ അവതരിപ്പിച്ചത്.ഫ്രഞ്ച് ഡിസൈനര്‍ ഫിലിപ്പ് സ്റ്റാര്‍ക്കുമായി ചേര്‍ന്ന് തയ്യാറാക്കിയ ലിമിറ്റഡ് എഡിഷന്‍ സ്മാര്‍ട്ട്‌ഫോണാണിത്. ഇപ്പോള്‍ പ്രീ ഓര്‍ഡര്‍ സ്വീകരിക്കുമെന്നും നവംബര്‍ 4 മുതല്‍ ഫോണ്‍ വിതരണം ചെയ്യുമെന്നും കമ്പനി അറിയിച്ചു. എന്നാല്‍ ഇന്ത്യയില്‍ ഇത് തല്‍ക്കാലം ലഭിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു

4ജിബി റാമും 6ജിബി റാമുമുള്ള രണ്ട് വേരിയെന്റുകളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. 4ജിബി റാം/ 128 ജിബി സ്റ്റോറേജുമുള്ള എം.ഐ മിക്‌സിന് 34,500 രൂപയാണ്. 6ജിബി റാം/ 256 ജിബി സ്റ്റോറേജുമുള്ള വേരിയെന്റിന് 39,500 രൂപയാണ് വില. 6ജിബി വേരിയെന്റില്‍ 18 കാരറ്റ് ഗോള്‍ഡുകൊണ്ട് മോടികൂട്ടിയിട്ടുണ്ട്. മുകളറ്റം കര്‍വ്ഡ് ആയ bezelless ഡിസ്‌പ്ലെയാണ് ഷവോമി എം.ഐ മിക്‌സിന്റെ ഹൈലറ്റ്. പീസോഇലക്ട്രിക് ഇയര്‍പീസ് സ്പീക്കറാണ് മറ്റൊരു സവിശേഷത. പൊതുവെ ഉപയോഗിക്കുന്ന ഇന്‍ഫ്രാറെഡ് സെന്‍സറിനു പകരം അള്‍ട്രോസോണിക് പ്രോക്‌സിമിറ്റി സെന്‍സറാണ് എം.ഐ മിക്‌സിലുള്ളത്.

ഡുവല്‍ സിം എം.ഐ മിക്‌സിന് 6.4 ഇഞ്ച് ഡിസ്‌പ്ലെയാണുള്ളത്. 1080×2040 റസല്യൂഷനുമുണ്ട്. 16 മെഗാാപിക്‌സല്‍ റെയര്‍ ക്യാമറയും 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമാണ് ഈ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.


വിപണി കീഴടക്കാന്‍ ഷവോമി എം ഐ മിക്‌സ്; വില 34,500

Keywords: Smart Phone, Gold, Mobile Phone, Beijing, Technology, Business

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia