ഷവോമി ഫോണുകള്‍ ഇന്ത്യയില്‍ നിന്നും ഔട്ട്

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 11.12.2014) ചൈനീസ് കമ്പനിയായ ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നതിന് ഡല്‍ഹി ഹൈക്കോടതി നിരോധനമേര്‍പ്പെടുത്തി. എറിക്‌സണ്‍ കമ്പനി സമര്‍പ്പിച്ച സ്റ്റാന്‍ഡേര്‍ഡ് എസെന്‍ഷ്യല്‍ പേറ്റന്റ് നിയമം ലംഘിച്ചുവെന്നാണ് പരാതിയെത്തുടര്‍ന്നാണ് നടപടി.

ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍ ഇറക്കുമതി ചെയ്യുന്നതിനും ഇന്ത്യയില്‍ വില്പന നടത്തുന്നതിനുമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സ്‌പൈസി ഐപി റിപ്പോര്‍ട്ടു ചെയ്യുന്നു.  നിരോധന ഉത്തരവ് ഷവോമിയുടെ എല്ലാ ഉല്പന്നങ്ങളെയും ബാധിക്കുമോ അല്ലെങ്കില്‍ പേറ്റന്റ് ലംഘിച്ച ആരോപിക്കപ്പെട്ട വസ്തുവിനെ മാത്രമാണോ ബാധിക്കുകയെന്ന് വ്യക്തമല്ല.

 2007ലെ ഐ.പി.ആര്‍ നിയമപ്രകാരം ഷവോമി ഉല്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് തടയാനാണ് കസ്റ്റംസിന് കര്‍ശനനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ഷവോമിയുടെ ഇന്ത്യയിലെ ഓഫീസുകള്‍ സന്ദര്‍ശിച്ച് ഉത്തരവ് പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ പോലീസിനും നിര്‍ദേശം നല്‍കിട്ടുണ്ട്.

പേറ്റന്റ് ലംഘനം നിരവധി തവണ ഷവോമിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അവഗണിച്ചെന്നാണ് എറിക്‌സണ്‍ ആരോപിക്കുന്നത്. പേറ്റന്റ് നിയമ ലംഘനത്തിന് കഴിഞ്ഞവര്‍ഷം മൈക്രോമാക്‌സിനെതിരെയും എറിക്‌സണ്‍ കോടതിയെ സമീപിച്ചിരുന്നു.
മൈക്രോമാക്‌സിനെതിരെയുള്ള പേറ്റന്റ് ലംഘന പരാതിയില്‍ വില്പന തുകയുടെ 1% അവകാശധനമായി കെട്ടിവെയ്ക്കാനാണ് ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടത്.

ഷവോമി ഫോണുകള്‍ ഇന്ത്യയില്‍ നിന്നും ഔട്ട്ഫോണുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം സംബന്ധിച്ച് തങ്ങള്‍ക്ക് ഔദ്യോഗിക ഉത്തരവൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഷവോമി ഇന്ത്യ തലവന്‍ മനു ജെയ്ന്‍ പറഞ്ഞു. ഷവോമിയുടെ പ്രധാന വിപണിയാണ് ഇന്ത്യയെന്നും അതുകൊണ്ടുതന്നെ മാധ്യമ റിപ്പോര്‍ട്ടുകള്‍ ഷവോമിയുടെ നിയമവിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

2014 ജൂലൈയിലാണ് ഷവോമി ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഷവോമിയുടെ രണ്ടാമത്തെ ഏറ്റവും വലിയ മാര്‍ക്കറ്റാണ് ഇന്ത്യ.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Summary: The Delhi High Court has reportedly granted an ex parte injunction order against Xiaomi for allegedly infringing on Ericsson's Standard Essential Patents (SEPs). The ex parte injunction against Xiaomi, reported by SpicyIP, stops the Chinese manufacturer from "selling, advertising, manufacturing or importing devices" that infringe upon Ericsson's patents.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia