വോയ്സ് കേള്‍ക്കുമ്പോള്‍ മറ്റ് കോണ്‍ടാക്റ്റുകളിലേക്ക് സന്ദേശങ്ങള്‍ അയക്കാം; പുതിയ ഫീചറുമായി വാട്സ്ആപ്
Oct 4, 2021, 22:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com 04.10.2021) പുതിയ ഫീചറുമായി വാട്സ്ആപ്. ഇനി വോയ്സ് സന്ദേശം കേള്‍ക്കുമ്പോള്‍ മറ്റ് കോണ്‍ടാക്റ്റുകളിലേക്കും സന്ദേശങ്ങള്‍ അയക്കുന്നത് തുടരാം. ടെക്സ്റ്റ് മെസേജുകളേക്കാള്‍ വോയ്സ് മെസേജുകള്‍ക്ക് സ്വീകാര്യത ലഭിച്ചതിനെത്തുടര്‍ന്നാണിത്.
വ്യത്യസ്ത പ്ലേബാക് വേഗത ഉപയോഗിച്ച് വോയ്സ് മെസേജുകള്‍ കേള്‍ക്കാന്‍ അനുവദിക്കുന്ന ഫീചര്‍ പുറത്തിറക്കിയത് അടുത്തിടെയാണ്. വാട്സ്ആപ് ഇതാദ്യമായാണ് ഗ്ലോബല്‍ വോയ്സ് മെസേജ് പ്ലെയര്‍ പരീക്ഷിക്കുന്നത്.
പുതിയ ഫീചര്‍ പ്രകാരം ഈ പ്ലെയര്‍ ആപ്ലികേഷന്റെ മുകളില്‍ പിന്‍ ചെയ്യും. ഏതു മെസേജുകളിലേക്ക് പോകുമ്പോഴും പ്ലെയര്‍ ദൃശ്യമാകുന്നുവെന്നതാണ് ഇതിന്റെ വലിയ പ്രത്യേകത. ആപിന്റെ ഏത് വിഭാഗവും തുറക്കുമ്പോഴും പ്ലെയര്‍ എല്ലായ്‌പ്പോഴും ദൃശ്യമാകും. കൂടാതെ ഏത് സമയത്തും വോയ്സ് മെസേജ് നിര്‍ത്താനും റിജക്ട് ചെയ്യാനും ഉപയോക്താവിന് കഴിയും. നിങ്ങള്‍ക്ക് ഒരു വോയ്സ് മെസേജ് ലഭിക്കുമ്പോള്‍ ഈ സവിശേഷത വളരെ ഉപയോഗപ്രദമാണ്. വോയ്സ് സന്ദേശം കേള്‍ക്കുമ്പോള്‍ മറ്റ് കോണ്‍ടാക്റ്റുകളിലേക്ക് സന്ദേശങ്ങള്‍ അയക്കുന്നത് തുടരുകയും ചെയ്യാം.
ഈ ഫീചര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതിനാല്‍, റിലീസ് ചെയ്യുന്നതിന് മുമ്പ് വാട്സ്ആപ് ആഗോള വോയ്സ് മെസേജ് പ്ലെയറിന്റെ (നിറങ്ങള്‍, ഇന്റര്‍ഫേസ്) രൂപം മാറ്റിയേക്കാം.
Keywords: News, Whatsapp, National, Social Media, India, New Delhi, Top-Headlines, Technology, WhatsApp working on new feature, likely to introduce global voice message player.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

