വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍; ഗ്രൂപ്പില്‍ @ ടൈപ്പ് ചെയ്തു നോക്കു

 


ADVERTISEMENT

കൊച്ചി: (www.kvartha.com 20/09/2016) വാട്‌സ് ആപ്പില്‍ പുതിയ ഫീച്ചര്‍ നിലവില്‍ വന്നു. ഗ്രൂപ്പില്‍ @ എന്ന സിമ്പല്‍ ടൈപ്പ് ചെയ്താല്‍ ഗ്രൂപ്പിലെ കോണ്ടാക്ടുകള്‍ മുഴുവനും കാണാമെന്നതാണ് ഇതിന്റെ പ്രത്യേകത. കോണ്ടാക്ടിലെ ഒരു വ്യക്തിയോട് പറയേണ്ട കാര്യങ്ങള്‍ വ്യക്തിയെ സെലക്ട്‌ചെയ്ത് ഗ്രൂപ്പില്‍തന്നെ ടാഗ് ചെയ്ത് പറയാമെന്നതാണ് സൗകര്യം.

നേരത്തെ ഏതെങ്കിലും പോസ്റ്റ് സെലക്ട് ചെയ്ത് മറുപടി നല്‍കാനുള്ള സൗകര്യം വാട്‌സ്ആപ്പ് ഏര്‍പെടുത്തിയിരുന്നു. വാട്‌സ്ആപ്പില്‍ ഒന്നിലധികം വ്യക്തികള്‍ക്കും ഗ്രൂപ്പുകളിലേക്കും ഒറ്റത്തവണതന്നെ പോസ്റ്റ് ചെയ്യാമെന്ന സൗകര്യവും അടുത്തിടെയാണ് നിലവില്‍ വന്നത്. ഇതിന് പിന്നാലെയാണ് പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് പുറത്തിറക്കിയത്. ഫേസ് ബുക്ക് ഏറ്റെടുത്തതിന് ശേഷം വിവിധ മാറ്റങ്ങളാണ് വാട്‌സ് ആപ്പില്‍ വന്നുകൊണ്ടിരിക്കുന്നത്.
വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍; ഗ്രൂപ്പില്‍ @ ടൈപ്പ് ചെയ്തു നോക്കു

Keywords: WhatsApp, Group chats, Tag, tech, Technology, Whasapp, Featured, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia