ഇഷ്ടപ്പെട്ട വാട്ട്‌സ്ആപ്പ് മെസേജുകള്‍ ഇനി സൂക്ഷിച്ചു വയ്ക്കാം

 


ADVERTISEMENT

(www.kvartha.com 27.11.2015) ഫെയ്‌സ്ബുക്കിനുണ്ടായിരുന്ന ജനപ്രീതിക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തി കടന്നുവന്ന ഏറ്റവും ബൃഹത്തായ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സംവിധാനമാണ് വാട്ട്‌സ്ആപ്പ്. അതുകൊണ്ട് തന്നെ ഉപഭോക്താക്കളെ സന്തോഷിപ്പിക്കാനാവുന്നതെല്ലാം വാട്ട്‌സ്ആപ്പ് ചെയ്യും. മികച്ച ഫീച്ചറുകളിലൂടെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്ന വാട്ട്‌സ്ആപ്പ് ഏറ്റവും പുതിയ അപ്‌ഡേഷനുമായി എത്തിയിരിക്കുന്നു. ഇതുവരെ മെസേജുകള്‍ സൂക്ഷിച്ചു വയ്ക്കാനുളള സംവിധാനം വാട്ട്‌സ്ആപ്പിന് ഇല്ലായിരുന്നു. ആരാധകരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് ഇഷ്ടപ്പെട്ട മെസേജുകള്‍ സൂക്ഷിച്ചുവയ്്ക്കാനുളള സംവിധാനം ഒരുക്കുകയാണ് വാട്ട്‌സ്ആപ്പ്.

ഏറ്റവും പുതിയ വേര്‍ഷനായ 2.12.367ല്‍ ഇനി മുതല്‍ ഇത്തരം മെസേജുകള്‍ സ്റ്റാര്‍ എന്നടയാളപ്പെടുത്തി സൂക്ഷിച്ചു വയ്ക്കാന്‍ കഴിയും. ഇതോടൊപ്പം ആന്‍ഡ്രോയിഡ് ഡയറക്റ്റര്‍ ഷെയര്‍ ലിങ്കുകളുടെ റിച്ച് പ്രിവ്യൂ എന്നിവയും ഉണ്ടാവും.

നിലവില്‍ മെസേജ് കോപ്പി ചെയ്‌തോ സ്‌ക്രീന്‍ ഷോട്ട് എടുത്തോ സൂക്ഷിക്കാനോ കഴിയുമായിരുന്നുളളൂ. മെസേജുകള്‍ ബുക്ക്മാര്‍ക്ക് ചെയ്യുന്നതിനായി മെസേജില്‍ നീണ്ട ടാപ്പ് ചെയ്യുക. മുകളില്‍ സ്റ്റാര്‍ എന്ന ഓപ്ഷന്‍ ലഭ്യമാണ്. ചാറ്റ്‌സ് ടാബില്‍ സ്റ്റാര്‍ഡ്‌ മെസേജസ് എന്ന ഓപ്ഷന്‍ ഇനി മുതല്‍ ലഭ്യമാകും. ഇതില്‍ നോക്കിയാല്‍ ബുക്ക്മാര്‍ക്ക് ചെയ്ത സന്ദേശങ്ങള്‍ കാണാനാവും.

ഇഷ്ടപ്പെട്ട വാട്ട്‌സ്ആപ്പ് മെസേജുകള്‍ ഇനി സൂക്ഷിച്ചു വയ്ക്കാം

     
SUMMARY: WhatsApp for Android has been updated with a few handy new features, couple of which had been introduced on iOS a few weeks back. 

The first is the ability to star messages. You can now press and hold on a message and get the option to star it. This works like bookmarking, where you can star messages to go back to them later in a separate folder
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia