വെയിലടിച്ചാൽ നിറം മാറും; രണ്ട് ഫ്രണ്ട് ക്യാമറ; വിപണി കീഴടക്കാൻ വിവോയുടെ വി 23 സീരിസ്; സവിശേഷതകളും വിലയും ഇങ്ങനെ
Jan 7, 2022, 17:24 IST
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com 07.01.2022) പുതുവർഷത്തിൽ പുതിയ വി23 സീരീസ് ഇൻഡ്യയിൽ അവതരിപ്പിച്ച് വിവോ. V23, V23 പ്രോ എന്നിങ്ങനെ രണ്ട് മോഡെലുകളാണുള്ളത്. രണ്ടിലും നിറം മാറുന്ന ബാക് പാനെലും മുൻവശത്തെ രണ്ട് ക്യാമറകളും പ്രത്യേകതയാണ്. സൂര്യപ്രകാശത്തിലെ അള്‍ട്രാ വയലെറ്റ് കിരണങ്ങളുടെ സാന്നിധ്യംകൊണ്ട് സ്വയം നിറംമാറാന്‍ കഴിയുന്ന ഫ്‌ലൂറൈറ്റ് ആന്റി ഗ്ലെയര്‍ ഗ്ലാസാണ് രണ്ട് ഫോണുകള്‍ക്കുമുള്ളത്.
ഡ്യുവൽ സിം, 108MP+8MP+2MP ബാക് ക്യാമറ, 50MP + എട്ട് MP ഫ്രണ്ട് ക്യാമറ, ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള FunTouchOS12 എന്നിവ സവിശേഷതയാണ്. സണ്‍ഷൈന്‍ ഗോള്‍ഡ്, സ്റ്റാര്‍ഡസ്റ്റ് ബ്ലാക് എന്നീ നിറങ്ങളിലാണ് എത്തുന്നത്.
മീഡിയടെക് ഡൈമെൻസിറ്റി 920 പ്രോസസറിന്റെ കരുത്തോടെയാണ് വിവോ വി 23 5ജി പ്രവർത്തിക്കുക. 12 ജിബി വരെ റാമും 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജുമാണുള്ളത്. 1,080x2,400 പിക്സൽ സാന്ദ്രതയോടെയുള്ള 6.44 ഇഞ്ച് ഫുൾ എച് ഡി+ അമോലെഡ് ഡിസ്‌പ്ലേയും 44W ഫാസ്റ്റ് ചാർജിങ് സപോർട് ചെയ്യുന്ന 4200mAh ബാറ്റെറിയുമാണ് ഉൾപെടുത്തിയിരിക്കുന്നത്.
വി 23 പ്രോ 5ജിയിൽ ഡൈമെൻസിറ്റി 1200 പ്രോസസറാണുള്ളത്. 12ജിബി വരെയുള്ള റാമും 256 ജിബി വരെയുള്ള സ്റ്റോറേജുമാണ് നൽകിയിരിക്കുന്നത്. 1,080x2,376 പിക്സൽ സാന്ദ്രതയോടെയുള്ള 6.56 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും മികച്ച ബാറ്ററി ക്ഷമതക്കായി 44W ഫാസ്റ്റ് ചാർജിങ് സപോർട് ചെയ്യുന്ന 4200mAh ബാറ്റെറിയുമാണ് ഉൾപെടുത്തിയിരിക്കുന്നത്.
വിവോ വി 23ക്ക് എട്ട് ജിബി + 128 ജിബിക്ക് 29,900 രൂപയും 12 ജിബി + 256 ജിബിക്ക് 34,990 രൂപയുമാണ് വില. വിവോ വി 23 പ്രോക്ക് എട്ട് ജിബി + 128 ജിബിക്ക് 34,990 രൂപയും 12 ജിബി + 256 ജിബിക്ക് 43,990 രൂപയുമാണ് വില.
Keywords: National, Newdelhi, News, Top-Headlines, New Year, Mobile Phone, Technology, Vivo, Giga byte, Vivo V23 and V23 Pro can change color; know more details.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.