സെല്‍ഫിക്ക് വിട; ഇനി ‘വെല്‍ഫി’ക്കാലം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 07/07/2015) സെല്‍ഫി കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച ശേഷം പുതുതായി ഇപ്പോള്‍ ‘വെല്‍ഫി’ യുമായി ഇറങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ യുവത്വം.

സെല്‍ഫികള്‍ വെറും ചിത്രങ്ങള്‍ ആയിരുന്നെങ്കില്‍ വെല്‍ഫികള്‍ ശബ്ദവും ചിത്രവും ഉള്‍പ്പെടുന്ന വീഡിയോ ദൃശ്യങ്ങളാണ് മുന്നോട്ടു വയ്ക്കുന്നത്. പ്രശസ്തമായ സിനിമകളിലെ ഡയലോഗുകളും രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങളും സ്വന്തം ചിത്രവുമായി ഡബ്ബ് ചെയ്യുന്ന രീതിയാണ് ‘വെല്‍ഫി’. സിനിമാ സംഭാഷണങ്ങള്‍ക്ക് ഉചിതമായി നമ്മുടെ ചുണ്ടിന്‍റെ ചലനം ക്രമീകരിക്കാന്‍ സഹായിക്കുന്ന ഒരു സ്മാര്‍ട്ട് ഫോണ്‍ അപ്പ്ളിക്കേഷന്‍ വഴിയാണ് വെല്‍ഫികള്‍ നിര്‍മ്മിക്കുന്നത്.

ബോളിവുഡ് താരങ്ങളും അവരുടെ ആരാധകരുമാണ് വെല്‍ഫികള്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. നിരവധി വെല്‍ഫികള്‍ ഇതിനോടകം തന്നെ ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ്‌ ചെയ്ത് കഴിഞ്ഞിട്ടുണ്ട്.

താരങ്ങളായ സല്‍മാന്‍ഖാന്‍, രണ്‍വീര്‍ സിംഗ്, സോനാക്ഷി സിന്‍ഹ തുടങ്ങിയവര്‍ പഴയകാല ഹിന്ദി സിനിമാ ഡയലോഗുകളും പാശ്ചാത്യ ഗാനങ്ങളുമായി ഡബ്ബ് ചെയ്ത വെല്‍ഫികള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.
സെല്‍ഫിക്ക് വിട; ഇനി ‘വെല്‍ഫി’ക്കാലം

SUMMARY: After selfie, now velfies are the new emerging trends among Indian youths. Several bollywood actors has posted their velfies in social media.

Keywords: Selfie, Velfie, Bollywood, Actors, Social Media
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia