വാട്ട്‌സാപ്പില്‍ നിന്നും ഇല്ലാതാക്കിയ സന്ദേശങ്ങള്‍ വീണ്ടും കാണാന്‍ സാധിക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡെല്‍ഹി: (www.kvartha.com 16.11.2017) വാട്ട്‌സാപ്പില്‍ നിന്നും ഇല്ലാതാക്കിയ സന്ദേശങ്ങള്‍ വീണ്ടും കാണാന്‍ സാധിക്കുമെന്ന അവകാശവാദവുമായി സ്പാനിഷ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ബ്ലോഗ് കമ്പനി രംഗത്ത്. ആന്‍ഡ്രോയിഡ് നോട്ടിഫിക്കേഷന്‍ ഹിസ്റ്ററി എന്ന ഒരു മൂന്നാംകക്ഷി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ഇല്ലാതാക്കിയ സന്ദേശങ്ങള്‍ സ്വീകര്‍ത്താവിന് കാണാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

വാട്ട്‌സാപ്പില്‍ നിന്നും ഇല്ലാതാക്കിയ സന്ദേശങ്ങള്‍ വീണ്ടും കാണാന്‍ സാധിക്കും

അയയ്ക്കുന്ന സന്ദേശങ്ങള്‍ നോട്ടിഫിക്കേഷന്‍ രജിസ്റ്റര്‍ എന്ന സംവിധാനത്തില്‍ ശേഖരിച്ച് വയ്ക്കും. ഈ ശേഖരിച്ചുവച്ച സന്ദേശങ്ങള്‍ പുതിയ മൂന്നാം കക്ഷി ആപ്ലിക്കേഷന്റെ സഹായത്താലാണ് കാണാന്‍ സാധിക്കുന്നത്. മൂന്നാം കക്ഷി ആപ്ലിക്കേഷന്‍ ഇല്ലെങ്കില്‍ നോവാ ലോഞ്ചറിന്റെ സഹായത്താലും ഇല്ലാതാക്കിയ സന്ദേശങ്ങള്‍ കാണാന്‍ സാധിക്കും. നീണ്ട നേരം ഹോം സ്‌ക്രീനില്‍ ക്ലിക്ക് ചെയ്താല്‍ വരുന്ന വിഡ്ജറ്റ്‌സിലെ ആക്ടിവിറ്റി പരിശോധിച്ചാല്‍ എല്ലാ സന്ദേശങ്ങളും കാണാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ വാദം.

നേരത്തെ 'ഡിലീറ്റ് ഫോര്‍ എവരിവണ്‍' എന്ന പുത്തന്‍ സവിശേഷതയുമായി വാട്ട്‌സാപ്പ് രംഗത്തെത്തിയിരുന്നു. നമ്മള്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ ഏഴ് മിനിട്ടുനുള്ളില്‍ വേണമെങ്കില്‍ ഇല്ലാതാക്കാന്‍ സാധിക്കും. അബദ്ധത്തിലും അറിയാതെയും അയയ്ക്കുന്ന സന്ദേശങ്ങള്‍ ഇല്ലാതാക്കാന്‍ ഈ സംവിധാനം വളരെ സഹായകമാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Whatsapp, Technology, Users Can Still Read Deleted WhatsApp Messages With a Simple Trick.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia