പ്ലേ സ്‌റ്റോറില്‍ ഇനി ആപ്പ്‌സ് വാങ്ങാണമെങ്കില്‍ പാസ്‌വേഡ് വേണം

 


ADVERTISEMENT

ഡല്ഹി: ഇനി ഗൂഗിളിന്റെ പ്ലേ സ്‌റ്റോറില്‍ നിന്ന് വെറുതെ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല. പ്ലേ സ്‌റ്റോറില്‍ നിന്ന് ആപ്ലിക്കേഷന്‍ വാങ്ങണമെങ്കില്‍ പാസ്‌വേഡും കൂടി നല്‍കിയെങ്കില്‍ മാത്രമേ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കൂ. പുതിയ രീതികള്‍ നിലവില്‍ വരുന്നതോടെ പ്ലേ സ്‌റ്റോറിന്റെ രൂപഘടനയിലും കാതലായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ഗൂഗിളും വ്യക്തമാക്കി.

നിലവില്‍ ഒരു ആപ്ലിക്കേഷന്‍ വാങ്ങികഴിഞ്ഞാല്‍ അടുത്ത ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പാസ്‌വേഡിന്റെ ആവശ്യം വരുന്നില്ല. പക്ഷേ ഇത് പലപ്പോഴും ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി മാറാറുണ്ട്.

ദിവങ്ങള്‍ക്ക് മുന്പ് തന്റെ അക്കൗണ്ടില്‍ നിന്ന് താനറിയാതെ മറ്റാരോ 66 ഡോളര്‍ വിലയുള്ള ആപ്ലിക്കേഷന്‍ പർച്ചേസ് ചെയ്യപ്പെട്ടതിനെതിരെ കാലിഫോര്ണിലയന്‍ കോടതിയില്‍ ഒരു യുവതി പരാതി നല്കിയിരുന്നു. ഈ പരാതിയില്‍ ഗൂഗിള്‍ യുവതിക്ക് 50 ഡോളര്‍ നഷ്ടപരിഹാരം നല്‍കിയിരുന്നു. തുടര്‍ന്ന് സമാനമായ പല പരാതികളും കമ്പനിക്കെതിരെ ഉയര്‍ന്ന സാഹചര്യത്തിലാണ് പ്ലേ സ്‌റ്റോര്‍ പരിഷ്‌കരിക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചത്.

പ്ലേ സ്‌റ്റോറില്‍ ഇനി ആപ്പ്‌സ് വാങ്ങാണമെങ്കില്‍ പാസ്‌വേഡ് വേണം
പുതിയ പരിഷ്‌കാരം അനുസരിച്ച് ആപ്ലിക്കേഷന്‍ വാങ്ങുന്നതിന് മൂന്ന് ഓപ്ഷനുകള്‍ പ്ലേ സ്‌റ്റോറില്‍ ഗൂഗിള്‍ നല്‍കിയിരിക്കും എല്ലാ ആപ്ലിക്ഷേന്‍ വാങ്ങലുകള്ക്കും പാസ്‌വേഡ് നിര്ബന്ധം, ഒരു പര്‍ച്ചേസ് കഴിഞ്ഞ് 30 മിനുട്ടിനുള്ളിലുള്ള പര്‍ച്ചേസിന് പാസ്‌വേര്‍ഡ് ആവശ്യമില്ല, ഒരു പര്‍ച്ചേസിനും പാസ്‌വേഡ് ആവശ്യമില്ല എന്നിവയാണ് ഈ ഓപ്ഷനുകള്‍. ഇതില്‍ നിന്ന് ഉപഭോക്താക്കള്ക്ക് വേണ്ടത് തിരഞ്ഞെടുക്കാം. പുതിയ സംവിധാനം ഗൂഗിളിനും ഉപഭോക്താകള്‍ക്കും ഒരു പോലെ സുരക്ഷിതാമാണന്ന് അധികൃതര്‍ അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Play Store, Google, Android, Password, Security Reason, Application, Buy, Download, Updated Google play store will have passwords for protection
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
KVARTHA Special Desk
KVARTHA Special Desk

154168 Articles

Tags

Share this story

wellfitindia