മാറ്റങ്ങള്‍ വരുത്തിയ ചാര്‍ജര്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്തശേഷം പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറി; ഗുരുതരമായി മുഖത്ത് പരിക്കേറ്റ 12കാരന് ദാരുണാന്ത്യം

 


ADVERTISEMENT


ലഖ്‌നൗ: (www.kvartha.com 29.03.2021) മാറ്റങ്ങള്‍ വരുത്തിയ ചാര്‍ജര്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്തശേഷം പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ 12കാരന് ദാരുണാന്ത്യം. ആറാം ക്ലാസുകാരനായ മോനുവാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ഹാലിയ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മട്‌വര്‍ ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.
Aster_MIMS

മാറ്റങ്ങള്‍ വരുത്തിയ ചാര്‍ജര്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്തശേഷം പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറി; ഗുരുതരമായി മുഖത്ത് പരിക്കേറ്റ 12കാരന് ദാരുണാന്ത്യം


മാറ്റം വരുത്തിയ ചാര്‍ജര്‍ ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെച്ചു. ഒരു മണിക്കൂറിനുശേഷം ഫോണില്‍ ചാര്‍ജാകുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ തൊട്ടു നോക്കിയപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ബാറ്ററി പൊട്ടിത്തെറിച്ച് കുട്ടിയുടെ മുഖത്ത് മാരക പരിക്കേറ്റു. തുടര്‍ന്ന് ഫോണ്‍ പൊട്ടിത്തെറിച്ചതിന്റെ ശബ്ദം കേട്ട്  എത്തിയ വീട്ടുകാരാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന കുട്ടിയെ കണ്ടത്. ഉടന്‍ തന്നെ തൊട്ടടുത്ത പ്രൈമറി ഹെല്‍ത് സെന്ററിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. 

സംഭവത്തിന്‍ ശേഷം കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. അതേസമയം വിവരം വീട്ടുകാര്‍ പൊലീസിനെ അറിയിച്ചില്ല. 


Keywords:  News, National, India, Uttar Pradesh, Lucknow, Accident, Death, Boy, Student, Mobile Phone, Technology, Police, Hospital, Family, UP boy dies after phone battery explodes on his face
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia