ഹാക്ക് ചെയ്യാനാവാത്ത, നശിപ്പിക്കാനാവാത്ത വാട്ടര്‍പ്രൂഫ് ഫോണ്‍ വരുന്നു

 


ADVERTISEMENT

(www.kvartha.com 30.08.2015 ) ഹാക്ക് ചെയ്യാനാവാത്ത, നശിപ്പിക്കാനാവാത്ത വാട്ടര്‍പ്രൂഫ് ഫോണിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലേ? എങ്കില്‍ ദാ അത്തരത്തിലൊരു ഫോണ്‍ ഡിസംബറില്‍ എത്തുന്നു. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍  നിര്‍മാതാക്കളായ ട്യൂറിങ്ങിന്റെ ഈ പതിപ്പ് ജൂലൈയില്‍ ഇറങ്ങുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും അത് നീണ്ടുപോയിരുന്നു. ഇപ്പോഴിതാ കമ്പനി തന്നെ ഡിസംബര്‍ 18ന് പുറത്തിറക്കുമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നു.

ബിയോവോള്‍ഫ്, ഫരാവോ, കാര്‍ഡിനല്‍ തുടങ്ങിയ മൂന്ന് കളര്‍ വേരിയന്റുകളില്‍ പുതിയ ഫോണ്‍ ലഭ്യമാകും. 16,64,128 ജിബി സ്‌റ്റോറേജ് കപ്പാസിറ്റിയില്‍ എല്ലാ വേരിയന്റുകളും ലഭ്യമാണ്. യഥാക്രമം 39,000, 47,300, 55,700 എന്നിങ്ങനെയാണ് ഏകദേശ വില കണക്കാക്കുന്നത്. സാന്‍ഫ്രാന്‍സിസ്‌കോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്യൂറിങ്ങ് ഫോണിന് യുഎസ്ബി പോര്‍ട്ടും, ഹെഡ്‌ഫോണ്‍ ജാക്കുമില്ല.

ലിക്വിഡ് മോര്‍ഫിയം എന്ന വസ്തു ഉപയോഗിച്ചാണ് ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്. സ്റ്റീലിനേക്കാളും അലൂമിനിയത്തേക്കാളും ശക്തമാണ് ലിക്വിഡ് മോര്‍ഫിയം കോട്ടിങ്. ഫോണിനുളളിലെ ഭാഗങ്ങളെ സംരക്ഷിക്കാന്‍ നാനോ കോട്ടിങ്ങുണ്ട്. ഇത് വാട്ടര്‍പ്രൂഫ് ആണ്.

5.5 ഇഞ്ചിന്റെ എച്ച്ഡി ഡിസ്‌പ്ലേയാണ് ട്യൂറിങ് ആന്‍ഡ്രോയിഡ് ഫോണിനുളളത്. 3 ജിബി റാം, 13 മെഗാപിക്‌സല്‍ ക്യാമറയും ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷും, 8 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഫോണിനുണ്ട്. 3000 എംഎഎച്ചാണ് ബാറ്ററി ലൈഫ്. സെന്‍സറുകളോട് അനുകൂലമായി പ്രതികരിക്കുന്ന ഫോണിന്റെ വരവിനായി കാത്തിരിക്കുകയാണ് ടെക് ലോകം.

ഹാക്ക് ചെയ്യാനാവാത്ത, നശിപ്പിക്കാനാവാത്ത വാട്ടര്‍പ്രൂഫ് ഫോണ്‍ വരുന്നു


SUMMARY: The Turing Phone, which was unveiled as the 'unhackable, unbreakable, and waterproof' in July this year, now finally has a shipping date - December 18. The Turing Phone will be available in three colour variants - Beowolf, Pharaoh, and Cardinal. All three colour variants will be available in 16GB, 64GB, and 128GB variants, priced at $610 (roughly Rs. 39,000), $740 (roughly Rs. 47,300), and $870 (roughly Rs. 55,700) respectively.

Keywords:  Unhackable, Unbreakable, and Waterproof Turing Phone to Ship in December.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia