കാര്‍ബണ്‍ പുറന്തള്ളല്‍ തടയാന്‍ ഞങ്ങള്‍ സഹായിച്ചെന്ന അവകാശവാദവുമായി യൂബര്‍
Jun 3, 2017, 17:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 03.06.2017) കാര്‍ബണ്‍ പുറന്തള്ളല്‍ വെട്ടിക്കുറയ്ക്കുന്നതിന് തങ്ങളുടെ കാര്‍ പൂളിംഗ് സേവനങ്ങള്‍ വലിയ പങ്കുവഹിച്ചെന്ന അവകാശവാദവുമായി ആപ്പ് അധിഷ്ഠിത ടാക്സി സേവന ദാതാക്കളായ യുബര്‍. ഒരേ ദിശയിലേക്കും പ്രദേശത്തേക്കും ഒരേ സമയത്ത് സഞ്ചരിക്കുന്നവരെ കൂട്ടിച്ചേര്‍ത്ത് യാത്ര ചെയ്യുന്നതാണ് കാര്‍ പൂളിംഗ് സംവിധാനം. 2016 നവംബര്‍ മുതല്‍ രാജ്യത്തെ ഏഴ് നഗരങ്ങളില്‍ 5352 ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ വെട്ടിക്കുറയ്ക്കാനായെന്ന അവകാശമാണ് ഇവര്‍ ഉന്നയിക്കുന്നത്.
48,259,398 കിലോമീറ്ററിന്റെ യാത്ര കാബുകള്‍ക്ക് ലാഭിക്കാന്‍ കഴിഞ്ഞുവെന്നും 2,270,111 ലിറ്റര്‍ ഇന്ധനം സംരക്ഷിക്കുന്നതിന് ഇത് വഴിയൊരുക്കിയെന്നും യൂബര്‍ പോളിസി മേധാവി ശ്വേത രാജ് പാല്‍ കോഹ് ലി പറഞ്ഞു. ഡെല്‍ഹി, ബംഗളുരു, മുംബൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, പൂനെ, ചെന്നൈ എന്നിവിടങ്ങളിലെ കാര്‍ പൂളിംഗ് സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് കമ്പനി പുറത്തുവിട്ടത്. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍ പ്രകാരം കാറുകളില്‍ അവയുടെ ക്ഷമതയുടെ 28 ശതമാനത്തോളം യാത്രക്കാര്‍ മാത്രമാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്.
അതായത് നാലുപേര്‍ക്ക് സഞ്ചരിക്കാവുന്ന കാറില്‍ ഇപ്പോള്‍ 1.18 യാത്രക്കാര്‍ മാത്രമാണ് യാത്ര ചെയ്യുന്നത്. കൂടുതല്‍ പേര്‍ക്ക് ഒരേ കാറില്‍ സഞ്ചരിക്കാനുള്ള സാധ്യതയെയാണ് ഇത് വ്യക്തമാക്കുന്നതെന്ന് യൂബര്‍ ചൂണ്ടിക്കാണിക്കുന്നു. കൊല്‍ക്കത്തയില്‍ യൂബര്‍ യാത്രകളുടെ 15 ശതമാനത്തോളം പൂളിംഗ് സംവിധാനത്തിലൂടെയാണ്. പാര്‍ക് സ്ട്രീറ്റ്, ബാര ബസാര്‍, ബല്ലിഗണ്‍ജ് തുടങ്ങിയ ഇടങ്ങളില്‍ നിന്നാണ് ഉയര്‍ന്ന തോതില്‍ പൂളിംഗ് സേവനങ്ങളെ ഉപയോഗപ്പെടുത്തുന്നത്. കാര്‍ പൂളിംഗ് സംവിധാനം ഭാവിയില്‍ നമ്മുടെ നഗരങ്ങള്‍ക്കും പരിസ്ഥിതിക്കും ഒരുപോലെ നേട്ടം നല്‍കുന്നുവെന്നും ശ്വേത കോഹ് ലി പറഞ്ഞു.
ആഗോളതലത്തില്‍ 22 ശതമാനം കാര്‍ബണ്‍ ഡൈ ഓക് സൈഡ് പുറന്തള്ളലും സംഭവിക്കുന്നത് ഗതാഗതമേഖലയില്‍ നിന്നാണ്. ലോകത്തില്‍ ഏറ്റവും മോശം ഗതാഗത കുരുക്കിനാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നതെന്നും ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍പ്രകാരം ഏറ്റവും ഹാനികരമായ രീതിയില്‍ വായുമലിനീകരണത്തെ അഭിമുഖീകരിക്കുന്ന ഒരു രാജ്യം ഇന്ത്യയാണെന്നും ശ്വേത ചൂണ്ടിക്കാട്ടി. ഇതിന്റെ ഏറ്റവും രൂക്ഷത അനുഭവപ്പെടുന്നത് ഡല്‍ഹിയിലാണെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.
Also Read:

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Summary: Uber Pool service has claimed to have cut down 5,352 tonnes of carbon emission since November 2016 in seven cities with the distance travelled by cabs reduced by 48,259,398 kms. This has translated to 2,270,111 liters of fuel saving, according to Shweta Rajpal Kohli, head of policy, Uber

Keywords: Uber Pool says has cut down 5352 tonnes of carbon emission through 7-city service; saved 2270111 litres of fuel,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.