ഐ ഫോണിന്റെ വില മാത്രമുളള നല്ല ഒറിജിനല്‍ ചൈനീസ് കിഡ്‌നികള്‍

 


ADVERTISEMENT

(www.kvartha.com 16.09.2015) എന്തു സാധനത്തിനും ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി വിപണിയിലെത്തിക്കുന്നവരാണ് ചൈനക്കാര്‍. ഇതൊരു വാങ്ങലിന്റെ കഥയല്ല, കൊടുക്കലിന്റേതാണ്, എന്തും വിറ്റു പരിചയമുളള ചൈനക്കാര്‍ ഇത്തവണ പക്ഷേ വിറ്റത് കിഡ്‌നിയാണെന്നു മാത്രം. ഡ്യൂപ്ലിക്കേറ്റുമല്ല, നല്ല ഒന്നാന്തരം കിഡ്‌നി തന്നെ. ഐ ഫോണ്‍ വാങ്ങാനാണീ സാഹസം എന്നു കൂടി കേട്ടാല്‍ നമിച്ചു പോകും.

ചൈനയുടെ കിഴക്കന്‍ പ്രദേശമായ ജിയാങ്‌സു പ്രവിശ്യയിലുളള രണ്ടു യുവാക്കളാണ് ലേറ്റസ്റ്റ് മോഡല്‍ ഐ ഫോണ്‍ വാങ്ങാന്‍ കിഡ്‌നി വിറ്റത്. ആപ്പില്‍ ആ ഫോണ്‍ 6എസ് വാങ്ങാനായിരുന്നു ഈ സാഹസം.

ഫോണ്‍ വാങ്ങാന്‍ കാശില്ലാതെ വന്നപ്പോള്‍ സുഹൃത്തുക്കളിലൊരാളാണ് ഓരോ കിഡ്‌നി വീതം വില്‍ക്കാമെന്നു പറഞ്ഞത്. ഒരു ഏജന്റ് വഴിയാണ് കിഡ്‌നി വില്‍ക്കാന്‍ ആളെ കണ്ടെത്തിയതെന്നു ചൈന ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തായാലും യുവാക്കളുടെ സാഹസം ഇത്തിരി അതിരു കടന്നില്ലേ എന്നുപറഞ്ഞു മൂക്കത്ത് വിരല്‍ വയ്ക്കുകയാണ് പലരും.
 
ഐ ഫോണിന്റെ വില മാത്രമുളള നല്ല ഒറിജിനല്‍ ചൈനീസ് കിഡ്‌നികള്‍


SUMMARY: In a bizarre incident, two men in China's eastern Jiangsu Province apparently tried to sell their kidney for Apple's latest offering, the iPhone 6s.


One of the men identified as Wu, wanted an iPhone 6s but could not afford it. His friend Huang suggested they sell a kidney each for money.

The two found an illegal agent on the internet who asked them to take medical examinations at a hospital in Nanjing, state-run China Daily reported.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia