ടി വി എസ് ജുപ്പിറ്റർ ഇനി രണ്ട് നിറത്തില്‍ നിരത്തിലിറങ്ങും

 


ADVERTISEMENT

കൊച്ചി: (www.kvartha.com 21.03.2017) ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ടി വി എസ് മോട്ടോര്‍ കമ്പനി, നവീകരിച്ച ബി എസ് 4 കംപ്ലെയ്ന്റ് ടി വി എസ് ജുപ്പിറ്റര്‍ വിപണിയിലിറക്കി. ജേയ്ഡ്ഗ്രീന്‍, മിസ്റ്റിക് ഗോള്‍ഡ് എന്നിവയാണ് പുതിയ നിറങ്ങള്‍, ഓട്ടോ ഹെഡ് ലാംപ് ഓണ്‍ (എ എച്ച് ഒ), സിങ്ക് ബ്രേയ്ക്കിംഗ് സിസ്റ്റം എന്നിവയോടു കൂടിയതാണ് നവീകൃത ബി എസ് 4 കംപ്ലെയ്ന്റ് ജുപ്പിറ്റര്‍.

സുരക്ഷിതയാത്രയാണ് സിങ്ക് ബ്രേയ്ക്കിംഗ് ഉറപ്പുനല്‍കുന്നത്. പിന്‍ഭാഗത്തെ ബ്രേയ്ക്കുകള്‍ ഉപയോഗിക്കുമ്പോള്‍ മുന്‍ഭാഗത്തെ ബ്രേയ്ക്കുകള്‍ ഓട്ടോമാറ്റിക് ആയി പ്രവര്‍ത്തന സജ്ജമാകും. ഇതുവരെ ഈ സംവിധാനം ഇസഡ് എക്‌സ് ശ്രേണിക്കു മാത്രമാണുണ്ടായിരുന്നത്.

ടി വി എസ്  ജുപ്പിറ്റർ ഇനി രണ്ട് നിറത്തില്‍ നിരത്തിലിറങ്ങും
2013ല്‍ വിപണിയില്‍ അവതരിപ്പിച്ചതു മുതല്‍ ടി വി എസിന്റെ സ്‌കൂട്ടറായ ജുപ്പിറ്റര്‍, സ്‌കൂട്ടര്‍ വിപണിയിലെ ശക്തമായ ബ്രാന്‍ഡാണ്. ഒന്നര ദശലക്ഷം ജുപ്പിറ്റര്‍ ഉടമകളാണ് ഇന്ന് ഇന്ത്യയില്‍ ഉള്ളത്.

പൂര്‍ണ അലൂമിനിയത്തിലുള്ള 110 സിസി എഞ്ചിനാണ് ജുപ്പിറ്ററിന്റേത്. കരുത്തിന്റേയും, സുപ്പീരിയര്‍ ആക്‌സിലറേഷന്റേയും ഏറ്റവും മികച്ച ഇന്ധനക്ഷമതയുടേയും മിശ്രണമാണ് ഫ്രിക്ഷന്‍ ഇല്ലാത്ത എഞ്ചിന്‍. മെറ്റല്‍ ബോഡിയാണ് മറ്റൊരു പ്രത്യേകത. ഇക്കോ മോഡിലും പവര്‍ മോഡിലും റൈഡര്‍മാര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം നല്‍കുന്ന ടി വി എസ് പേറ്റന്റുള്ള ഇക്കണോമീറ്റര്‍ മറ്റൊരു സവിശേഷതയാണ്. ഇക്കോ മോഡില്‍ എഞ്ചിന്‍ നല്‍കുന്നത് ഏറ്റവും മികച്ച ഇന്ധനക്ഷമതയാണ്.

ഡല്‍ഹി എക്‌സ് ഷോറൂം വില 49,666 രൂപ. പുതിയ ജൂപ്പിറ്റര്‍ ശ്രേണി ബി എസ് 4 കംപ്ലെയ്ന്റില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് ടി വി എസ് മോട്ടോര്‍ കമ്പനി മാര്‍ക്കറ്റിംഗ് സ്‌കൂട്ടേഴ്‌സ് വൈസ് പ്രസിഡന്റ് അനിരുദ്ധ ഹല്‍ദര്‍ പറഞ്ഞു. സിങ്ക് ബ്രേക്കിങ്ങ് സിസ്റ്റം മുഴുവന്‍ ജുപ്പിറ്റര്‍ ശ്രേണിക്കും ലഭ്യമാക്കിയിട്ടുണ്ട്. ടിവിഎസ് കമ്പനിയുടെ സമാനതകള്‍ ഇല്ലാത്ത ഗുണമേയുടെ പ്രതീകമാണ് പുതിയ ടി വി എസ് ജുപ്പിറ്ററെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: TVS Jupiter Launched: Prices Start At 49,666. The new two color introduced jade green and mystic gold these are the two color recently launched.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia