ഖനന മേഖലയിലെ കൊള്ള തടയാന്‍ പുതിയ തന്ത്രവുമായി തമിഴ്‌നാട്‌ സര്‍കാര്‍; വരുമാന നഷ്ടം 300 കോടി കടന്നു, പുതിയ ഖനന നയം ഉടന്‍ പുറത്തിറക്കിയേക്കും

 


ADVERTISEMENT



ചെന്നൈ: (www.kvartha.com 18.03.2022) വരുമാനം വര്‍ധിപ്പിക്കാനും ഖനന മേഖലയിലെ കൊള്ള തടയാനും തമിഴ്‌നാട് സര്‍കാര്‍ ശ്രമിക്കുകയാണെന്നും സംസ്ഥാന ആസൂത്രണ കമീഷന്‍ ഉടന്‍ പുതിയ ഖനന നയം പുറത്തിറക്കിയേക്കുമെന്നും വ്യവസായ വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. 

അനധികൃത ഖനനം തടയാന്‍ ആളില്ലാ വിമാനങ്ങള്‍ വഴി ഖനികള്‍ നിരീക്ഷിക്കുന്നത് പോലുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഖനികളില്‍ നിന്ന് ഖനനം ചെയ്ത 60% ധാതുക്കളും കണക്കില്‍ പെടാത്തവയാണ്, ബാക്കിയുള്ള 40% ധാതുക്കളില്‍ നിന്ന് മാത്രമേ സംസ്ഥാനത്തിന് വരുമാനം ലഭിക്കുന്നുള്ളൂവെന്നും അവര്‍ പറഞ്ഞു.
Aster mims 04/11/2022

ഖനന മേഖലയിലെ കൊള്ള തടയാന്‍ പുതിയ തന്ത്രവുമായി തമിഴ്‌നാട്‌ സര്‍കാര്‍; വരുമാന നഷ്ടം 300 കോടി കടന്നു, പുതിയ ഖനന നയം ഉടന്‍ പുറത്തിറക്കിയേക്കും


ഡ്രോണുകളുടെ സഹായത്തോടെ സംസ്ഥാനത്തെ 1,700 ക്വാറികള്‍ നിരീക്ഷിക്കാനും ധാതുക്കളുടെ അനധികൃത ഖനനം തടയാനും കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡ്രോണുകള്‍ ഉപയോഗിക്കുന്നതിലൂടെ, ഖനനം ചെയ്ത ധാതുക്കളുടെ കൃത്യമായ അളവ് കണക്കാക്കാനും ബന്ധപ്പെട്ട കാലയളവിലേക്ക് പിരിച്ചെടുത്ത ഫീസും ഗതാഗത പെര്‍മിറ്റുകളുമായി താരതമ്യം ചെയ്യാനും കഴിയും.

തേനിയിലെ ക്വാറികളിലെ ചുണ്ണാമ്പുകല്ല്, റഫ്‌സ്റ്റോണ്‍, ഗ്രാനൈറ്റ് എന്നിവയുടെ അനധികൃത ഖനനം തടയാനാണ് ആദ്യഘട്ടത്തില്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നത്. ധാതുക്കളുടെ ലഭ്യത ഉള്‍പെടെയുള്ള ക്വാറിയുടെ പ്രത്യേകതകള്‍ എല്ലാ വര്‍ഷവും രണ്ടുതവണയെങ്കിലും ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വിലയിരുത്തും. 

സംസ്ഥാന ഖനന വകുപ്പ് 2019-20 ലെ 1,302 കോടി രൂപയെ അപേക്ഷിച്ച് 2020-21 ല്‍ 983.07 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. കോവിഡ് മഹാമാരിയാണ് ഈ ഇടിവിന് കാരണമായത്. 2018-19ല്‍ 1,186 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. പരിസ്ഥിതി സംരക്ഷിക്കുന്നതിനായി ഒരു സുസ്ഥിര ഖനന നയം കൊണ്ടുവരാന്‍ സംസ്ഥാനം പദ്ധതിയിടുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

2009ല്‍ മധുരയില്‍ 1000 കണക്കിന് കോടി രൂപയുടെ അനധികൃത കരിങ്കല്‍ ഖനനം നടന്നതായി മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നു. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഗംഗന്‍ദീപ് സിങ് ബേദിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ മൂന്ന് ജില്ലകളിലായി നിയോഗിച്ചു. ഈ ജില്ലകളില്‍ 234.55 ഹെക്ടറില്‍ നിന്ന് 1.01 കോടി ടണ്‍ അസംസ്‌കൃത മണല്‍ (തിരുനെല്‍വേലിയില്‍ നിന്ന് 90.29 ലക്ഷം, തൂത്തുക്കുടിയില്‍ നിന്ന് 10.29 ലക്ഷം, കന്യാകുമാരിയില്‍ നിന്ന് 54,446) അനധികൃതമായി ഖനനം ചെയ്തതായി സംഘം 2016ലും 2017ലും റിപോര്‍ട് സമര്‍പിച്ചു.

2020-21 വര്‍ഷത്തില്‍, അനധികൃത ഖനനം തടയുന്നതിന്റെ ഭാഗമായി 12,390 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും പിഴയായി 11.73 കോടി രൂപ ഈടാക്കുകയും ചെയ്തു. മൊത്തം 10,680 ക്രിമിനല്‍ കേസുകള്‍/ എഫ്‌ഐആറുകള്‍ രെജിസ്റ്റര്‍ ചെയ്തു. 22 കേസുകള്‍ ഗുണ്ടാ ആക്ട് പ്രകാരം രെജിസ്റ്റര്‍ ചെയ്തു. മിന്നല്‍ പരിശോധനകള്‍ നടത്തുന്നതിന് കലക്ടര്‍മാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കാനും സര്‍കാര്‍ തീരുമാനിച്ചു.

കടപ്പാട്: സി.ശിവകുമാര്‍, ദ ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ്


Keywords:  News, National, India, Chennai, Tamilnadu, Drone, Technology, TN set to curb mining loot with drones and new policy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia