പുതിയ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കാന്‍ ഹെലികോപ്റ്ററുകളും, വ്യോമസേനാ വിമാനങ്ങളും; 6 ദിവസങ്ങള്‍ക്കകം പണം റെഡി
Nov 21, 2016, 14:00 IST
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 21.11.2016) പുതിയ 2000, 500 രൂപാ നോട്ടുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പാടുപെടുകയാണ്. അച്ചടിച്ച നോട്ടുകള്‍ 21 ദിവസത്തിനുള്ളില്‍ ബാങ്കുകളിലെ മേജര്‍ കറന്‍സി ചെസ്റ്റുകളില്‍ എത്തിക്കാമെന്നായിരുന്നു സര്‍ക്കാര്‍ ആദ്യം കണക്കുകൂട്ടിയിരുന്നത്.
എന്നാല്‍ ആറു ദിവസത്തിനുള്ളില്‍ ഹെലികോപ്റ്ററുകള്‍, വ്യോമസേനാ വിമാനങ്ങള്‍ എന്നിവ വഴി പണം കറന്‍സി ചെസ്റ്റുകളില്‍ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കയാണ്. സാധാരണ റോഡുമാര്‍ഗമാണ് പ്രസുകളില്‍ നിന്നും പണം ബാങ്കുകളില്‍ എത്തിക്കാറുള്ളത്.
നഗരപ്രദേശങ്ങള്‍ക്കു പുറമേ ഗ്രാമപ്രദേശങ്ങളിലും പുതിയ നോട്ടുകള്‍ എത്തിക്കാനുള്ള
ശ്രമങ്ങളും പുരോഗമിക്കുകയാണ്. അതേസമയം, അടുത്ത ആഴ്ചയോടെ നോട്ടുകള്‍ അസാധുവാക്കിയതിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരമാകുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇന്ത്യയുടെ സാമ്പത്തിക രംഗം പഴയ നിലയിലേക്കു തിരിച്ചെത്താന്‍ ജനുവരി 15 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് മുതിര്‍ന്ന കേന്ദ്രനേതാക്കളില്‍നിന്നു ലഭിക്കുന്ന വിവരം.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും നോട്ട് ക്ഷാമം രൂക്ഷമാണ്. 2000 രൂപ നോട്ടുകള്‍ എടിഎമ്മിലൂടെ ലഭ്യമായി തുടങ്ങിയെങ്കിലും 500 രൂപ നോട്ടുകള്‍ ഇതുവരെ ലഭിച്ചു തുടങ്ങിയിട്ടില്ല. എടിഎമ്മുകളില്‍ പുത്തന്‍ 500 രൂപ നോട്ടുകള്‍ ലഭ്യമാക്കുന്നതിനു സാങ്കേതിക സംവിധാനങ്ങളില്ലാത്തതാണു കാരണം. ഓരോ എടിഎമ്മിലും അധികൃതര്‍ നേരിട്ടെത്തി സജ്ജീകരണങ്ങള്‍ ഒരുക്കിയാലേ പുത്തന്‍ 500 രൂപ നോട്ട് അവയിലൂടെ വിതരണം ചെയ്യാന്‍ സാധിക്കൂ. ഇതിനു ദിവസങ്ങള്‍ എടുക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
നോട്ടുകളുടെ നിരോധിനത്തിലൂടെ സര്‍ക്കാരിന് കൈവരുന്ന അപ്രതീക്ഷിത നേട്ടം ബാങ്കുകളുടെ പുനരവലോകനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും സൈന്യത്തിന് അത്യാധുനിക ആയുധങ്ങള്‍ വാങ്ങാനും ഉപയോഗിക്കാനാണ് ആലോചിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
റിസര്‍വ് ബാങ്കിന് ലഭിക്കുന്ന പണത്തിന്റെ ഉയര്‍ന്ന ഡിവിഡന്റ് ബാങ്കുകള്‍ക്ക് കൈമാറാനും ആലോചനയുണ്ട്. 1978ലും നോട്ട് നിരോധനം സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. എന്നാല്‍, അന്ന് 20 ശതമാനം നോട്ടുകള്‍ തിരിച്ച് വന്നിരുന്നില്ല. ഇപ്പോഴത്തെ നിരോധനത്തിന് ശേഷം തിരിച്ചു വരുന്ന നോട്ടുകളുടെ എണ്ണം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരത്താനില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
Also Read:
വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പാസ്‌പോര്‍ട്ട്: യുവാവിനെതിരെ കേസ്
Keywords: Time to transport cash to banks cut from 21 to 6 days, New Delhi, Helicopter, Flights, Road, Economic Crisis, ATM, Technology, RBI, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.