ഗൂഗ്ള്‍ വീണു; ഈ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന വെബ്‌സൈറ്റ് എന്ന സ്ഥാനം ടിക്‌ടോകിന്

 


ADVERTISEMENT

ബെയ്ജിങ്: (www.kvartha.com 28.12.2021) ഗൂഗ്ള്‍ വീണു, ഈ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന വെബ്‌സൈറ്റ് എന്ന സ്ഥാനം ചൈനീസ് സൈറ്റായ ടിക്‌ടോകിനെന്ന് റിപോര്‍ടുകള്‍. കുറെ വര്‍ഷങ്ങളായി ഗൂഗ്ള്‍ ആധിപത്യത്തിന് തിരിച്ചടി ലഭിച്ചതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

 
ഗൂഗ്ള്‍ വീണു; ഈ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന വെബ്‌സൈറ്റ് എന്ന സ്ഥാനം ടിക്‌ടോകിന്

  

ആമസോണ്‍, ട്വിറ്റര്‍, ഫെയ്‌സ്ബുക് എന്നീ വെബ്‌സൈറ്റുകളൊന്നും ഇതുവരെ ഉയര്‍ത്താത്ത വെല്ലുവിളിയാണ് ഗൂഗ്ള്‍ 2021ല്‍ നേരിട്ടിരിക്കുന്നതെന്ന് ഐടി സുരക്ഷാ കമ്പനിയായ ക്ലൗഡ്ഫ്‌ളെയര്‍ ബിബിസിയുമായി പങ്കുവച്ച റിപോര്‍ടുകളില്‍ സൂചിപ്പിക്കുന്നു.


ക്ലൗഡ്ഫ്‌ളെയര്‍ പുറത്തുവിട്ട റിപോര്‍ട് പ്രകാരം 2021 ഫെബ്രുവരി, മാര്‍ച്, ജൂണ്‍ മാസങ്ങളില്‍ തന്നെ ടിക്‌ടോക് ഗൂഗ്‌ളിനെ മറിക്കടന്ന് ഒന്നാം സ്ഥാനം നേടിയിരുന്നു. എന്നാല്‍, അതിനു ശേഷം ആഗസ്റ്റ് മുതല്‍ ടിക്‌ടോക് ഒന്നാം സ്ഥാനത്ത് തുടരുകയാണെന്നും പറയുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയാന്‍ തുടങ്ങിയ സമയത്താണ് ടിക്‌ടോക് കുതിച്ചുയര്‍ന്നത്.

2020ല്‍ ടിക്‌ടോക് 7-ാം സ്ഥാനത്തും ഗൂഗ്ള്‍ ഒന്നാം സ്ഥാനത്തും. എന്നാല്‍ 2021 ഫെബ്രുവരിയില്‍ ടിക്‌ടോക് ഒന്നാം സ്ഥാനത്തെത്തി. ടിക്‌ടോകിന് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള രാജ്യങ്ങളിലൊന്നായിരുന്നു ഇന്‍ഡ്യ. ഇന്‍ഡ്യ-ചൈനയുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് 2020 ജൂണില്‍ ഇന്‍ഡ്യയില്‍ ടിക്‌ടോക് നിരോധിക്കുകയായിരുന്നു. എന്നിട്ടും ടിക്ടോകിന് കാര്യമായ തളര്‍ച സംഭവിച്ചില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഒരു വര്‍ഷം കൊണ്ട് ടിക്‌ടോക് ഗൂഗ്‌ളിനെ മാത്രമല്ല മറികടന്നത്. ആമസോണ്‍, ആപ്പിള്‍, ഫെയ്‌സ്ബുക്, മൈക്രോസോഫ്റ്റ്, നെറ്റ്ഫഌക്‌സ് എന്നിവയെയും ഈ ചൈനീസ് ആപ്പ് പിന്നിലാക്കി. നിലവില്‍ ടിക്‌ടോകിന് ലോകമൊട്ടകയായി 100 കോടിയിലേറെ ഉപയോക്താക്കളുണ്ടെന്നാണ് റിപോര്‍ട്.


Keywords: News, Top-Headlines, Google, China, Technology, Report, Facebook, Website, COVID-19, Apple, Microsoft, TikTok beats Google as most visited site in 2021, despite ban in India. < !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia