സാങ്കേതിക വിദ്യാരംഗത്ത് പോലീസ് മുന്നേറ്റം: മൂന്നു പദ്ധതികളുടെ ഉദ്ഘാടനം ഫെബ്രുവരി 6 ന് മുഖ്യമന്ത്രി നിര്‍വഹിക്കും
Feb 4, 2017, 15:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 04.02.2017) കേരള പോലീസ് കമ്യൂണിക്കേഷന്‍ - ഡിജിറ്റല്‍ രംഗങ്ങളില്‍ സമഗ്ര മാറ്റം കുറിക്കുന്ന മൂന്ന് പദ്ധതികള്‍ക്ക് ആറിന് തുടക്കമാകും. എല്ലാ പോലീസുദ്യോഗസ്ഥര്‍ക്കും സൗജന്യ കോള്‍ സൗകര്യം നല്‍കുന്ന 'സംഹിത', എത്തിക്കല്‍ ഹാക്കര്‍മാരുടെ യൂണിറ്റ് 'കാക്കി ഹാറ്റ്‌സ്', ഉദ്യോഗസ്ഥരുടെ സര്‍വീസ് വിവരങ്ങള്‍ ലഭ്യമാകുന്ന 'ക്ലോണ്‍ ഫ്രീ ഹൈടെക് സ്മാര്‍ട്ട് കാര്‍ഡ്' എന്നീ പദ്ധതികള്‍ക്കാണ് തിങ്കളാഴ്ച തുടക്കമാകുന്നത്. വൈകിട്ട് അഞ്ചിന് ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സേനാംഗങ്ങളെയും മിനിസ്റ്റീരിയല്‍ ജീവനക്കാരേയും ഒരു മൊബൈല്‍ നെറ്റ്‌വര്‍ക്കിന് കീഴിലാക്കുന്നതാണ് സൗജന്യ കോള്‍ സംവിധാനമായ 'സംഹിത' പദ്ധതി. ഇവര്‍ക്കെല്ലാം ബിഎസ്എന്‍എല്‍ സിം കാര്‍ഡുകള്‍ നല്‍കും. ഇതോടെ നിലവിലെ 14,945 സിം കാര്‍ഡ് ഉള്‍പ്പെടെ പോലീസിലെ സിയുജി സിം കാര്‍ഡുകളുടെ എണ്ണം 51,084 ആകും. പുതിയ സിം കാര്‍ഡ് ലഭിക്കുന്നതോടെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരും സൗജന്യ കോള്‍ നെറ്റ്‌വര്‍ക്കില്‍ വരും. ഇവര്‍ക്ക് പരിധിയില്ലാതെ സിയുജി നമ്പരിലേക്ക് സൗജന്യമായി പരസ്പരം വിളിക്കാം. പോലീസ് സ്റ്റേഷനിലേക്ക് ലാന്‍ഡ് ഫോണ്‍ നമ്പരിലേക്കും സൗജന്യമായി വിളിക്കാം.
സൈബര്‍ കുറ്റകൃത്യങ്ങളുടെ ക്രമാതീതമായ വളര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് 'കാക്കി ഹാറ്റ്‌സ് 'എന്ന പദ്ധതി ആരംഭിക്കുന്നത്. സൈബര്‍് വൈദഗ്ധ്യം നേടിയ പോലീസ് സേനയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 'കാക്കി ഹാറ്റ്‌സ്' എന്ന പേരില്‍ കേരള പോലീസ് എത്തിക്കല്‍ ഹാക്കര്‍മാരുടെ യൂണിറ്റ് ഇതിന്റെ ഭാഗമായി നിലവില്‍ വരും. സൈബര്‍ കുറ്റവാളികളെ ഫലപ്രദമായി നേരിടുന്നതിനും നിയമത്തിനു മുന്നില്‍ എത്തിക്കുന്നതിനും പ്രാപ്തമായ ഒരു സൈബര്‍സേനയെ വാര്‍ത്തെടുക്കുക എന്നതാണ് 'കാക്കി ഹാറ്റ്‌സ്'ന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി രണ്ടുവര്‍ഷത്തിനകം കഴിവും അഭിരുചിയുമുള്ള 300 ഓളം പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്ത് അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള എത്തിക്കല്‍ ഹാക്കിങ് ട്രെയിനിങ് നല്‍കും.
സംസ്ഥാനത്തെ മുഴുവന്‍ പോലീസുദ്യോഗസ്ഥര്‍ക്കും ചിപ്പ് ഘടിപ്പിച്ച 'ക്ലോണ്‍ ഫ്രീ ഹൈടെക് സ്മാര്‍ട്ട് കാര്‍ഡ്' നല്‍കുന്നതിനുള്ള സംവിധാനവും ഇതോടൊപ്പം നിലവില്‍വരും. സേനയിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ലഭിക്കേണ്ട ധനപരവും ഭരണപരവുമായ സേവനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് ഇതു സഹായിക്കും. സി-ഡാക്കുമായി സഹകരിച്ചാണ് ഈ സ്മാര്‍ട്ട് കാര്‍ഡ് പോലീസ് സേനയില്‍ ലഭ്യമാക്കുന്നത്.
ചടങ്ങില്‍ വി എസ് ശിവകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സ്വാഗതം പറയും. തിരുവനന്തപുരം മേയര്‍ അഡ്വ. വി കെ പ്രശാന്ത് മുഖ്യാതിഥി ആയിരിക്കും. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഐ എം ജി ഡയറക്ടര്‍ ജനറല്‍ സത്യജീത് രാജന്‍, ഐ ജിമാരായ മനോജ് എബ്രഹാം, എസ് സുരേഷ്, ഐ ടി മിഷന്‍ ഡയറക്ടര്‍ സീറാം സാംബശിവ റാവു, തിരുവനന്തപുരം ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, ബി എസ് എന്‍ എല്‍ ജനറല്‍ മാനേജര്‍ എസ് ജ്യോതി ശങ്കര്‍, സി-ഡാക് ഡയറക്ടര്‍ ജനറല്‍ രജത് മൂണ, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി റിസര്‍ച്ച് അസോസിയേഷന്‍ ഡയറക്ടര്‍ മനു സക്കറിയ, കേരള പോലീസ് സര്‍വീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുര്‍ റഷീദ്, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഡി കെ പൃഥ്വിരാജ്, കേരള പോലീസ് അസോസിയേഷന്‍ പ്രസിഡന്റ് ടി എസ് ബൈജു എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
Keywords: Kerala, Thiruvananthapuram, Police, Cyber Crime, Pinarayi vijayan, Technology, Three Digital Projects in Kerala Police

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.