'തമിഴ്‌നാട്ടിലെ സര്‍കാര്‍ ആശുപത്രിയില്‍ എക്‌സ്‌റേ റിപോര്‍ട് നല്‍കുന്നത് പേപറില്‍'; ശരിയായ ചികിത്സ ലഭ്യമാക്കാന്‍ സാധിക്കുന്നില്ലെന്ന് രോഗികള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ചെന്നൈ: (www.kvartha.com 05.10.2021) തമിഴ്‌നാട്ടിലെ സര്‍കാര്‍ ആശുപത്രിയില്‍ എക്‌സ്‌റേ റിപോര്‍ട് നല്‍കുന്നത് പേപറിലാണെന്ന് രോഗികള്‍. കോവില്‍പട്ടി സര്‍കാര്‍ ആശുപത്രിയിലാണ് സംഭവം. ഏകദേശം ഒരു മാസത്തോളമായി എക്‌സ്‌റേ റിപോര്‍ടുകള്‍ പേപറിലാണ് നല്‍കുന്നതെന്ന് രോഗികളും ബന്ധുക്കളും പറയുന്നു. എക്‌സ്‌റേ റിപോര്‍ട് പേപറില്‍ നല്‍കുന്നതിനാല്‍ ശരിയായ ചികിത്സ ലഭ്യമാക്കാന്‍ സാധിക്കുന്നില്ലെന്നും അവര്‍ പറയുന്നു.   
Aster mims 04/11/2022

എക്‌സ്‌റേ ഫിലിമുകള്‍ക്ക് വന്‍ വിലയാണെന്നും വാങ്ങാന്‍ ഫന്‍ഡില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. സര്‍കാര്‍ ആശുപത്രിയില്‍ എക്‌സ്‌റേ ഫിലിമില്‍ റിപോര്‍ടുകള്‍ നല്‍കുന്നതിന് 50 രൂപ നല്‍കണം. പേപറിലാണെങ്കില്‍ അധിക തുക നല്‍കേണ്ടയെന്നും ഇവര്‍ വ്യക്തമാക്കുന്നു.  

'തമിഴ്‌നാട്ടിലെ സര്‍കാര്‍ ആശുപത്രിയില്‍ എക്‌സ്‌റേ റിപോര്‍ട് നല്‍കുന്നത് പേപറില്‍'; ശരിയായ ചികിത്സ ലഭ്യമാക്കാന്‍ സാധിക്കുന്നില്ലെന്ന് രോഗികള്‍


എക്‌സ്‌റേ ഷീറ്റുകള്‍ ടെന്‍ഡര്‍ ചെയ്യുന്നതിലെ ചില പ്രശ്‌നങ്ങള്‍ കാരണം എക്‌സ്‌റേ ഫിലിമുകള്‍ ലഭ്യമല്ലെന്ന് കോവില്‍പട്ടി സര്‍കാര്‍ ആശുപത്രിയിലെ മെഡികല്‍ സൂപ്രണ്ട് ഡോ. കമലവാസന്‍ പറഞ്ഞു. ഇവക്ക് ദൗര്‍ലഭ്യമുള്ളതിനാല്‍ മെഡികല്‍-ലീഗല്‍ കേസുകളില്‍ മാത്രം അവ ലഭ്യമാക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. കൂടാതെ ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ക്ക് ഡിജിറ്റല്‍ എക്‌സ്‌റേ ഫലങ്ങള്‍ വാട്‌സ് ആപ് ചെയ്ത് നല്‍കാറുണ്ടെന്നും രോഗികള്‍ക്ക് മാത്രമാണ് പേപറുകളില്‍ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പേപറുകളില്‍ എക്‌സ്‌റേ റിപോര്‍ടുകള്‍ നല്‍കുന്നതും ഫിലിമുകളില്‍ നല്‍കുന്നതും തുല്യമാണെന്നും ഇത് സാധാരണയായി നല്‍കാറുണ്ടെന്നും തൂത്തുക്കുടി മെഡികല്‍ കോളജ് ആശുപത്രി ഡീന്‍ ഡോ. നെഹ്‌റു പറഞ്ഞു.

Keywords:  News, National, India, Chennai, Technology, Health, Patient, Health and Fitness, Hospital, Doctor, This government hospital in Tamil Nadu prints X-rays on paper!
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia