ADVERTISEMENT
നിമജ്ജനം ചെയ്യുന്നത് ഇനി വേണോ വേണ്ടയോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ആത്മാക്കള്‍ക്ക് മോക്ഷം നല്‍കാന്‍ ഇനി ചിതാഭസ്മം ചന്ദ്രനില്‍ എത്തിച്ച് മരണാനന്തര ക്രിയകള്‍ ഭൂമിയിലിരുന്ന് ചെയ്താല്‍ മതിയാകും. അന്തംവിടേണ്ട അത് സാധ്യമാക്കാനൊരുങ്ങുകയാണ് എലീഷ്യം സ്‌പേസ് എന്ന സ്‌പേസ് ബറിയന്‍ സര്‍വീസ് ഏജന്‍സി.
കാന്‍സര്‍ വന്നു മരിച്ച സ്ത്രീയുടെ ചിതാഭസ്മമാണ് സാന്‍ ഫ്രാന്‍സിസ്‌കോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ആദ്യത്തെ ചിതാഭസ്മ നിമഞ്ജന ദൗത്യം. ഇറാഖില്‍ സേവനമനുഷ്ഠിക്കുന്ന അമേരിക്കന്‍ കാലാള്‍പ്പടയിലെ അംഗമായ സ്റ്റീവ് ജങ്ക്‌സിന്റെ മാതാവിന്റെ ചിതാഭസ്മമാണ് ചരിത്രത്തിലാദ്യമായി ചന്ദ്രോപരിതലത്തിലെത്തുക. അതിന് പിന്നിലൊരു കഥയുണ്ട്... അസുഖം ബാധിച്ചിരിക്കുന്ന സമയത്ത് സ്റ്റീവ് ജങ്ക്‌സിന് തന്റെ മാതാവ് അയച്ച കത്തുകളില്‍ പരാമര്‍ശിച്ചിരുന്ന വാചകങ്ങളാണ് ഇത്തരമൊരു ശ്രമത്തിന് മുതിരാന്‍ കാരണം.
'ഞാന്‍ എത്ര അകലെപ്പോയാലും നീ ഒരിക്കലും എന്നില്‍ നിന്നു അകലില്ല. ഞാന്‍ അകന്നു പോകുമ്പോള്‍ നീ ചന്ദ്രനിലേയ്ക്ക് നോക്കുക. നിന്നെ നോക്കി ചിരിച്ച് കൊണ്ട് ഞാന്‍ നിന്റെ അരികിലായി അവിടെയുണ്ടാകും' ഇതായിരുന്നു അവരുടെ അവസാന കത്തില്‍ ഉണ്ടായിരുന്ന വാചകങ്ങള്‍. ഇത് ജങ്ക്‌സിനെ ഇരുത്തിച്ചിന്തിപ്പിച്ചു അമ്മയുടെ ആഗ്രഹം പോലെ ഭൂമിയില്‍ നിന്നു ചന്ദ്രനെ നോക്കി അവിടെ അമ്മയെ കാണാന്‍ ജങ്ക്‌സ് തീരുമാനിച്ചു.
ചെറിയ സമചതുരപ്പെട്ടികളില്‍ ഉള്‍ക്കൊള്ളിച്ച ചിതാഭസ്മം ആദ്യം ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തിച്ച ശേഷം പതിയെ ചന്ദ്രോപരിതലത്തിലേയ്ക്ക് വര്‍ഷിക്കാനാണ് എലീഷ്യം ഏജന്‍സി തയ്യാറെടുക്കുന്നത്. ഫാല്‍ക്കണ്‍ 9 എന്ന ബഹിരാകാശ പേടകത്തിലാകും ചിതാഭസ്മം ചന്ദ്രനില്‍ എത്തിക്കുന്നത്. 6 ലക്ഷം രൂപയാണ് ചിതാഭസ്മം ചന്ദ്രനില്‍ എത്തിക്കാന്‍ ഇവര്‍ ഈടാക്കുന്നത്.
SUMMARY: Here’s the first person sending his loved one to rest in peace on the moon. Elysium Space will start sending people to their final resting place on the moon.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.