വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാനയം സുപ്രിം കോടതിയുടെ ഭരണഘടന ബെഞ്ച് പരിശോധിക്കും

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 05.04.2017) വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം സുപ്രിം കോടതിയുടെ ഭരണഘടന ബെഞ്ച് പരിശോധിക്കും. വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്കുമായി പങ്കുവെക്കുന്ന നയം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്നതാണോ എന്ന് പരിശോധിക്കുവാനാണ് സുപ്രിം കോടതിയുടെ തീരുമാനം.

വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേയ്‌സ്ബുക്കുമായി പങ്ക് വയ്ക്കുന്ന പ്രൈവസി നയത്തിന് സുപ്രീം കോടതി കഴിഞ്ഞവര്‍ഷം രൂപം നല്‍കിയതിനെ തുടര്‍ന്ന് രണ്ട് നിയമ വിദ്യാര്‍ത്ഥികള്‍ ഇത് ഭരണഘന വിരുദ്ധമാണെന്നും വ്യക്തി സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാത്രന്ത്യത്തിനും എതിരാണെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമിപിച്ചിരുന്നു.

വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാനയം സുപ്രിം കോടതിയുടെ ഭരണഘടന ബെഞ്ച് പരിശോധിക്കും

എന്നാല്‍ 2016 സെപ്തംബര്‍ 25 വരെയുള്ള ഡാറ്റകള്‍ ഒഴിവാക്കിയാല്‍ മതിയെന്നും, അതിന് ശേഷമുള്ള വിവരങ്ങള്‍ ഫേസ്ബുക്കുമായി പങ്കുവെക്കുന്നതില്‍ തെറ്റില്ലെന്നും ഹൈക്കോടതി വിധിക്കുകയാണുണ്ടായത്.

Summary: The Constitution Bench of Supreme Court will Examine the Privacy Policy of Whatsapp

Keywords:  New Delhi, Whatsapp, Supreme Court of India, Facebook, Freedom, Privacy, Questioned, Customers, Law Students, High Court, Datas.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia