ലോകസുന്ദരി പട്ടത്തിന് ഈ തായ്‌സുന്ദരി എത്തുന്നത് 'ഓട്ടോ'യുടെ ഉടുപ്പുമിട്ട്
Oct 14, 2015, 16:12 IST
ADVERTISEMENT
ബാങ്കോക്ക്: (www.kvartha.com 14.10.2015) കുടുകുടു ശബ്ദവുമായി തായ്‌ലന്‍ഡിലെ തെരുവുകളില്‍ തലങ്ങും വിലങ്ങും പായുന്ന ഓട്ടോറിക്ഷകള്‍ ടൂറിസ്റ്റുകളുടെ പ്രിയവാഹനങ്ങളിലൊന്നാണ്. ടുക് ടുക് എന്ന ഓമനപ്പേരിലറിയുന്ന ഈ വാഹനങ്ങളില്‍ യാത്ര ചെയ്യാതെ വിനോദയാത്ര പൂര്‍ത്തിയാകില്ലെന്ന വിചാരവും പാശ്ചാത്യര്‍ക്ക് ഉണ്ട്. എന്നാല്‍ മിസ് യൂണിവേഴ്‌സ് 2015 മത്സരത്തില്‍ തായ്‌ലന്‍ഡിന്റെ പ്രതിനിധിയായ അനിപോണ്‍ ചലെംബരാനാവോങ് എന്ന സുന്ദരി അമേരിക്കയിലെ ലോകസുന്ദരിമത്സരത്തിലെ റാംപിലേക്ക് പോകുന്നത് ഈ ടുക് ടുക് ഓട്ടോയുടെ മാതൃകയിലുള്ള വസ്ത്രം ധരിച്ച്.
മിസ് യൂണിവേഴ്‌സ് മത്സരത്തിലെ നാഷണല്‍ കോസ്റ്റ്യൂം വിഭാഗത്തിലാണ് ടുക് ടുക്കിന്റെ മാതൃകയില്‍ തയാറാക്കിയ വസ്ത്രം ധരിച്ച് അനിപോണ്‍ റാംപിലെത്തുന്നത്. 356 എന്‍ട്രികളില്‍ നിന്നാണ് ഈ ഓട്ടോയുടുപ്പ് തിരഞ്ഞെടുക്കപ്പെട്ടത്. ഓരോ രാജ്യത്തെയും അടയാളപ്പെടുത്തുന്ന വിധത്തിലായിരിക്കണം നാഷണല്‍ കോസ്റ്റ്യൂം വിഭാഗത്തിലെ വസ്ത്രമെന്ന് നിര്‍ബന്ധമുണ്ട്.
മുന്‍വര്‍ഷങ്ങളില്‍ തായ്‌ലന്‍ഡിന്റെ പരമ്പരാഗത പട്ട് ഉപയോഗിച്ചു നിര്‍മിച്ച വസ്ത്രങ്ങളാണ് സുന്ദരിപ്പട്ടത്തിലെ കോസ്റ്റിയൂം വിഭാഗത്തിലെത്തുമ്പോള്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഇത്തവണ കുറച്ച് വ്യത്യസ്തമായിക്കോട്ടേയെന്നു വച്ചാണ് മിസ് തായ്‌ലന്‍ഡ് കൂടിയായ അനിപോണ്‍ ടുക് ടുക് ഡ്രസ് തയാറാക്കിയത്. പരീക്ഷണം എന്തുതന്നെയായലും അതില്‍ തായ്‌ലന്‍ഡിന്റേതു മാത്രമായ എന്തെങ്കിലും ഉണ്ടാകണമെന്നും നിര്‍ബന്ധമുണ്ടായിരുന്നു. എന്തായാലും ഡ്രസ് ജൂറിയ്ക്കും ഇഷ്ടപ്പെട്ടു.
ഓട്ടോയില്‍ അലങ്കാരമായി തായ്‌ലന്‍ഡിന്റെ പതാകകളും തോരണങ്ങളുമൊക്കെ ചേര്‍ത്തിട്ടുണ്ട്. ഒപ്പം ഓട്ടോയുടെ ഹെഡ്‌ലൈറ്റുകളും ഹാന്‍ഡില്‍ ബാറുമുണ്ട്. ഓവര്‍ഹെഡ് ബാനറായി തായ്‌ലന്‍ഡിന്റെ പേരും എഴുതിച്ചേര്‍ത്തിട്ടുണ്ട്. 3-ഡി സാങ്കേതികതയിലാണ് ഇത് നിര്‍മിച്ചത്.
സുന്ദരിപ്പട്ടത്തിനു വേണ്ടിയുള്ള തായ്‌ലന്‍ഡിന്റെ നാഷണല്‍ കോസ്റ്റ്യൂം തിരഞ്ഞെടുത്ത വിവരം ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ജനങ്ങളെ അറിയിച്ചത്. ഓട്ടോയുടുപ്പിന് ഒരു 'മെറ്റാലിക്' ലുക്ക് ഉണ്ടെന്നായിരുന്നു ജൂറി വിലയിരുത്തിയത്.
വസ്ത്രം ഇഷ്ടപ്പെട്ടെന്ന കമന്റുകള്‍ക്കൊപ്പം ഫെയ്‌സ്ബുക്കില്‍ ടുക് ടുക് ഉടുപ്പിനു നേരെ ഏറെ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. വാഹനങ്ങള്‍ ഭീകരന്മാരായി മാറുന്ന 'ട്രാന്‍സ്‌ഫോര്‍മേഴ്‌സ്' എന്ന സിനിമയിലെ കോസ്റ്റ്യൂം പോലെയുണ്ടെന്നായിരുന്നു ഒരു കമന്റ്. എന്തായാലും അമേരിക്കയില്‍ ഡിസംബറില്‍ നടക്കുന്ന ലോകസുന്ദരി മത്സരത്തിന്റെ റാംപില്‍ ടുക് ടുക്കിനൊപ്പമുള്ള അനിപോണിന്റെ വരവിനായി കാത്തിരിക്കുകയാണ് തായ്‌ലന്‍ഡിലെ ഫാഷന്‍ പ്രേമികള്‍.
Keywords: Thai beauty queen to dress like a tuk-tuk at Miss Universe, America, Technology, Vehicles, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.