ഫേസ്ബുക്കില്‍ മുങ്ങുന്ന യുവത്വം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഫേസ്ബുക്കില്‍ മുങ്ങുന്ന യുവത്വം
ആധുനിക കാലത്ത് യുവാക്കളെ ഏറ്റവുമധികം സ്വാധീനിച്ചതെന്ത്?
നിസ്സംശയം പറയാം സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍. ഇവയില്‍ത്തന്നെ ഫേസ്ബുക്ക് ഏറെമുന്നില്‍ നില്‍ക്കുന്നു. സൗഹൃദം തൊട്ട് ഷോപ്പിംഗ് വരെ ഇപ്പോള്‍ ഫേസ്ബുക്കിലൂടെയാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ പുതുതലമുറ ഏറ്റവുമധികം സമയം ചെലവഴിക്കുന്നതും ഫേസ്ബുക്കിലാണ്.

 ബ്രിട്ടനിലെ യുവതലമുറയില്‍ ബഹുഭൂരിപക്ഷവും ഫേസ്ബുക്കിന് അടിമയായി കഴിഞ്ഞു എന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ദിവസവും ഒമ്പതിലൊരാള്‍ കുറഞ്ഞത് ഇരുപത് തവണയെങ്കിലും  ഫേസ്ബുക്കില്‍ കയറുന്നുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. ചുരുക്കത്തില്‍ ഭൂരിപക്ഷം സമയവും ഈ ഫേസ്ബുക്കിലാണ് ആണ് ബ്രിട്ടീഷ് യുവത്വം ജീവിക്കുന്നത്. പതിനെട്ടിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ളവരില്‍ സോഷ്യല്‍ മീഡിയകളുടെ സ്വാധീനത്തെ ആസ്പദമാക്കി നടത്തിയ പഠനത്തില്‍ നിന്നാണ് ഇത്തരമൊരു നിഗമനത്തില്‍ ഗവേഷകര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

ഫേസ്ബുക്കിന് ഏറ്റവും അടിമയായ ആളുകള്‍ കുറഞ്ഞത് എട്ടു മണിക്കൂര്‍വരെ ഫേസ്ബുക്കില്‍ കറങ്ങി നടക്കാറുണ്ട്. ഒരാളുടെ ജോലി സമയത്തോളമോ അധിലധികമോ അവര്‍ ഫേസ്ബുക്കില്‍ ജീവിക്കുന്നു. വളരെ ചുരുക്കം ചിലര്‍ കൂടുതല്‍ നേരവും അവരവരുടെ പ്രൊഫൈല്‍ നോക്കി ഇരിക്കുന്നവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാര്‍ ഒരു മണിക്കൂറും ഇരുപത് മിനിട്ടും ഫേസ്ബുക്കില്‍ ചിലവിടുന്നു.

ഇതിന് മറുവശംകൂടിയുണ്ട്.  തങ്ങള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ നേരം ചിലവഴിക്കുന്നുണ്ട് എന്ന കാര്യത്തില്‍ ഉത്തമ ബോധ്യമുള്ളവര്‍ ആണ് ഇവരെല്ലാംതന്നെ. ഇക്കാര്യത്തില്‍ അവര്‍ വ്യാകുലരുമാണ്. ചിലര്‍ ആകട്ടെ തങ്ങള്‍ക്കു ഇഷ്ടമില്ലാത്ത തരം ഫോട്ടോകളില്‍ തങ്ങളെ ആരെങ്കിലും ടാഗ് ചെയ്യുമോ എന്ന് ആശങ്കപ്പെടുന്നു. മുപ്പത്തിയെട്ട് ശതമാനവും ആളുകള്‍ ഇത്തരം ആശങ്കകള്‍ വെച്ചു പുലര്‍ത്തുന്നു. പെണ്‍കുട്ടികളാണ് ഇക്കാര്യത്തില്‍ മുന്നില്‍.പകുതിയോളം പെണ്‍കുട്ടികളും പറയുന്നത് അശ്ലീല ഫോട്ടോകളില്‍ തങ്ങളെ ആരെങ്കിലും ഫേസ്ബുക്കില്‍ ടാഗ് ചെയ്തിരിക്കുമോ എന്ന ആശയങ്കയുണ്ടെന്നാണ്.

യുവാക്കളുടെ ഷോപ്പിംഗ് ഭ്രമത്തിലും സോഷ്യല്‍ മീഡിയ സ്വാധീനം ചെലുത്തുന്നു. തങ്ങളെ ടാഗ് ചെയ്യുന്ന ആളുകളുടെ വസ്ത്രങ്ങളും ആഭരണങ്ങളും നോക്കി ഷോപ്പിംഗ് നടത്തുന്നവര്‍ നിരവധിയാണ്. ചുരുക്കത്തില്‍ യവതലമുറയിപ്പോള്‍ ജീവിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ ആണെന്ന  വിലയിരുത്തലിലാണ് ഗവേഷകര്‍.

SUMMARY: Facebook has become a part of everyday life for many young people and students, but Facebook advertising seems to be unappealing to the youth market.

key words: Facebook, everyday life ,young people, students,  Facebook advertising , s, youth market
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia