സുസുകി ജി എസ് എക്‌സ് ആര്‍ 1000 ഇന്ത്യന്‍ വിപണിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 05.05.2017) ജപ്പാനീസ് വാഹന നിര്‍മ്മാതാക്കളായ സുസുകി ജി എസ് എക്‌സ് ആര്‍ 1000, ജി എസ് എക്‌സ് ആര്‍ 1000 ആര്‍ സൂപ്പര്‍ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി. ജി എസ് എക്‌സ് ആര്‍ 1000ന് 19 ലക്ഷം രൂപയും ജി എസ് എക്‌സ് ആര്‍ 1000 ആറിന് 22 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ് ഷോറൂം വില. 

കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെ സുസുകി ആഗോളതലത്തില്‍ പത്ത് ലക്ഷത്തിലധികം ജി എസ് എക്‌സ് ആര്‍ മോട്ടോര്‍ബൈക്കുകളാണ് വിറ്റത്. മുന്‍ മോഡലില്‍ നിന്ന് പൂര്‍ണ്ണമായ മാറ്റങ്ങളോടെയാണ് പുതിയ വേര്‍ഷന്‍ സ്‌പോര്‍ട് ബൈക്കുകള്‍ അവതരിപ്പിക്കുന്നതെന്ന് സുസുകി വ്യക്തമാക്കി. 

സുസുകി ജി എസ് എക്‌സ് ആര്‍ 1000 ഇന്ത്യന്‍ വിപണിയില്‍പുതിയ ഷാസ്സി, ഷോവ ബിഗ് പിസ്റ്റണ്‍ ഫോര്‍ക്കുകള്‍, ബ്രെംബോ മോണോബ്ലോക്ക് ഫ്രണ്ട് കാലിപര്‍, ബ്രിഡ്ജ് സ്‌റ്റോണ്‍ ആര്‍ എസ് 10 റേഡിയല്‍ ടയറുകള്‍ എന്നിവയോടെയാണ് ബൈക്കുകള്‍ വിപണിയിലെത്തിയിരിക്കുന്നത്. മോഷന്‍ ട്രാക്ക് ബ്രേക്കിംഗ് സിസ്റ്റം വിത്ത് എബിഎസ്, എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഫുള്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  National, News, Automobile, Technology, Launch, Suzuki GS X R 1000 launched in India.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia