ഉറങ്ങിപ്പോകുന്ന ഡ്രൈവര്‍മാരെ ഉണര്‍ത്തുന്ന സാങ്കേതിക വിദ്യയുമായി വിദ്യാര്‍ത്ഥികള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പത്തനംതിട്ട:(www.kvartha.com 04/05/2018) വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോകുന്ന ഡ്രൈവര്‍മാരെ ഉണര്‍ത്താന്‍ സാങ്കേതിക വിദ്യയുമായി അടൂര്‍ എസ്. എന്‍. ഐ.ടി വിദ്യാര്‍ത്ഥികള്‍. കണ്ണില്‍ വയ്ക്കാവുന്ന ഐ ബല്‍ഗ് സെന്‍സറിന്റെയും വാഹനത്തില്‍ ഘടിപ്പിക്കുന്ന പ്രോഗ്രാം ചെയ്ത മൈക്രോ കണ്‍ട്രോളര്‍ സര്‍ക്യൂട്ട് ബോര്‍ഡിന്റെയും സഹായത്തോടെയാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. 'അഡ്വാന്‍സ്ഡ് സേഫ്റ്റി സിസ്റ്റം ഫോര്‍ ഫോര്‍ വീലേഴ്സ്' എന്ന സാങ്കേതികവിദ്യ വികസിപ്പിച്ചത് കോളജിലെ മെക്കാനിക്കല്‍ വിഭാഗം അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ എന്‍. എം. നൗഫല്‍, ബി. അശ്വിന്‍, പി. ആര്‍. ഹരികൃഷ്ണന്‍, പി.ഗോകുല്‍, ടി.ആര്‍. അഖില്‍ എന്നിവര്‍ ചേര്‍ന്നാണ്.

അസി. പ്രൊഫസര്‍ ജി. സുജിത്തിന്റെ മേല്‍നോട്ടത്തില്‍ മൂന്നു മാസം കൊണ്ടാണ് സാങ്കേതികവിദ്യ കണ്ടുപിടിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞുഇന്റര്‍ നാഷണല്‍ ജേര്‍ണല്‍ ഓഫ് ഇന്നൊവേറ്റീവ് റിസര്‍ച്ച് ഇന്‍ സയന്‍സ്, എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജി എന്ന ജേര്‍ണലിന്റെ വെബ്സൈറ്റില്‍ ഇതു പ്രസിദ്ധീകരിച്ചു. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയാല്‍ കണ്ണിന്റെ ചലനങ്ങള്‍ മനസിലാക്കി സെന്‍സര്‍ പ്രവര്‍ത്തിക്കും. ഇതില്‍ നിന്നുളള സന്ദേശങ്ങള്‍ക്കനുസരിച്ച് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന അലാറം പ്രവര്‍ത്തിച്ച് ഡ്രൈവറെ ഉണര്‍ത്തും. ഇതോടൊപ്പം ഡ്രൈവര്‍ സീറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന വൈബ്രേറ്റര്‍ പ്രവര്‍ത്തിക്കും. മൈക്രോ കണ്‍ട്രോളറിന്റെ സഹായത്തോടെ വാഹനം ആട്ടോമാറ്റിക്കായി ബ്രേക്ക് ചെയ്യും.

ഉറങ്ങിപ്പോകുന്ന ഡ്രൈവര്‍മാരെ ഉണര്‍ത്തുന്ന സാങ്കേതിക വിദ്യയുമായി വിദ്യാര്‍ത്ഥികള്‍

അപകടം സംഭവിച്ചാലുടന്‍ സെന്‍സര്‍, ജി.പി. എസ്, ജി. എസ്.എം യൂണിറ്റുകളുടെ സഹായത്തോടെ പോലീസ് സ്റ്റേഷനിലും ബന്ധുക്കള്‍ക്കും വിവരം ലഭിക്കും. വേഗനിയന്ത്രണ ഉപകരണങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് സാങ്കേതികവിദ്യ. ഇതു വികസിപ്പിച്ചെടുത്തതിന് 15000രൂപ ചെലവായെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Pathanamthitta, Kerala, Technology, Students, Police Station, GPS, GSM, Students developed new technology for avoiding sleep while driving
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia