മലയാളത്തിലുള്ള വോയിസ് ക്‌ളിപ് പരിശോധിക്കാനായി സിദ്ദീഖ് കാപ്പന്റെ ശബ്ദ സാംപിള്‍ പരിശോധിക്കാന്‍ യുപി പൊലീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com 04.03.2021) ഹാഥ്‌ററസ് കേസ് റിപോര്‍ടിംഗിനായി പോകവേ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ശബ്ദ, കൈയ്യക്ഷര സാംപിളുകള്‍ ശേഖരിക്കാന്‍ അനുമതി തേടി യുപി പൊലീസ് മഥുര കോടതിയെ സമീപിച്ചു.

കാപ്പന്റെ ഫോണില്‍ നിന്നും മലയാളത്തിലുള്ള വോയിസ് ക്‌ളിപ് ലഭിച്ചെന്നും അത് പരിശോധിക്കാനായി സിദ്ദീഖ് കാപ്പന്റെ ശബ്ദ, കൈയ്യക്ഷര സാംപിളുകള്‍ ശേഖരിക്കാന്‍ അനുവദിക്കണമെന്നുമാണ് യുപി സ്‌പെഷ്യല്‍ ടാസ്‌ക് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. 
Aster mims 04/11/2022

നിലവില്‍ മഥുര ജയിലിലാണ് സിദ്ദീഖ് കാപ്പനുള്ളത്. ആദ്യം അഭിഭാഷകനെയടക്കം കാണുന്നതില്‍ നിന്ന് കാപ്പനെ യുപി പൊലീസ് വിലക്കിയിരുന്നു. പിന്നീട് സുപ്രീം കോടതി ഇടപെട്ട് അസുഖബാധിതയായ അമ്മയെ കാണുന്നതിന് കേരളത്തിലേക്ക് വരാന്‍ സിദ്ദീഖിന് 5 ദിവസത്തേക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.

മലയാളത്തിലുള്ള വോയിസ് ക്‌ളിപ് പരിശോധിക്കാനായി സിദ്ദീഖ് കാപ്പന്റെ ശബ്ദ സാംപിള്‍ പരിശോധിക്കാന്‍ യുപി പൊലീസ്


ഒക്ടോബര്‍ 5-നാണ് ഹാഥ്‌റസിലെ ബലാത്സംഗ കൊലപാതകം റിപോര്‍ട് ചെയ്യാന്‍ പോകുന്ന വഴിക്ക് സിദ്ദീഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കാപ്പനും, ഒപ്പമുണ്ടായിരുന്നവരില്‍ നിന്നുമായി ആറ് ഫോണുകള്‍ കണ്ടെത്തിയിരുന്നു. ഈ ഫോണുകളില്‍ നിന്ന് വോയ്‌സ് ക്ലിപ് ലഭിച്ചെന്നാണ് യുപി പൊലീസിന്റെ വാദം.

Keywords:  News, National, India, New Delhi, Journalist, Mobile Phone, Phone call, Police, Case, Arrest, Prison, Technology, STF seeks court permission for Siddique Kappan’s voice, writing samples
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia