സ്പൈസ് കൂള്‍പാഡ് എം.ഐ എത്തി; വില 9900 രൂപ

 


ADVERTISEMENT

ഇന്ത്യന്‍ മൊബൈല്‍ നിര്‍മാതാക്കളായ സ്പൈസ് മൊബൈലും ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ കൂള്‍പാഡും കൈകോര്‍ക്കുന്നു. കൂള്‍പാഡിന്‍െറ മോഡലുകളില്‍ ഒന്നായ എം.ഐ 515  സ്പൈസ് കൂള്‍പാഡ്  എം.ഐ 515 എന്ന പേരില്‍ വിപണിയിലെത്തിച്ചുകൊണ്ടാണ് അരങ്ങേറ്റം. ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ സഹോളിക്കിലാണ് പുതിയ മോഡല്‍ ആദ്യം ലിസ്റ്റ് ചെയ്തിരിക്കുന്നത്.

അഞ്ച് ഇഞ്ച് സ്ക്രീനുള്ള ഡ്യുവല്‍ സിം ഫോണിന് 9990 രൂപയാണ് വില. 540X960 പിക്സല്‍ റെസല്യൂഷനുള്ള ക്യു.എച്ച്.ഡി ഐ.പി.എസ് ഡിസ്പ്ളേ മികച്ച ദൃശ്യാനുഭവം തരുമെന്ന് കമ്പനി അവകാശപ്പെടുന്നു. 1.2 ജിഗാഹെര്‍ട്സ് ക്വാഡ്കോര്‍ പ്രോസസറിനൊപ്പം ഒരു ജി.ബി. റാമുമാണ് കൂള്‍പാഡിന്‍െറ കരുത്ത്. നാല് ജി.ബി. ഇന്‍േറണല്‍ മെമ്മറി ആവശ്യമെങ്കില്‍ 32 ജി.ബിയാക്കാം.

ആന്‍ഡ്രോയിഡ് ജെല്ലിബീനാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. എല്‍.ഇ.ഡി. ഫ്ളാഷോട് കൂടിയ അഞ്ച് മെഗാപിക്സല്‍ ആട്ടോഫോക്കസ് ക്യാമറയാണ് പിന്‍ഭാഗത്ത്. മുന്‍ ഭാഗത്ത് വി.ജി.എ. ക്യാമറയാണ്. ഒരു സിം ത്രീജിയെ പിന്തുണക്കുന്നതാണ്. വൈഫൈ, ബ്ളൂടൂത്ത്, ജി.പി.എസ്. എന്നിവയാണ് കണക്ടിവിറ്റിക്ക് ഉള്ളത്.
സ്പൈസ് കൂള്‍പാഡ് എം.ഐ എത്തി; വില 9900 രൂപഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലക്ക് ക്വാഡ് കോര്‍  നിരയിലെ സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാക്കുകയാണ് കൂള്‍പാഡുമായുള്ള കൈകോര്‍ക്കലിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്പൈസ് മൊബൈല്‍ സി.ഒ.ഒ. ദിലീപ് മോഡി പത്രകുറിപ്പില്‍ അറിയിച്ചു.

രാജ്യത്തെ വിവിധ നഗരങ്ങളിലുള്ള സ്പൈസ് ഹോട്ട് സ്പോട്ടുകളിലൂടെ കൂള്‍പാഡ് ഉല്‍പന്നങ്ങള്‍ കൂടുതല്‍ വില്‍പനക്കെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.  സ്പൈസ് കഴിഞ്ഞ വര്‍ഷം  ഒക്ടോബറില്‍ ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ അസെന്‍റ് വൈ100 വിപണിയിലെത്തിച്ചിരുന്നു.

Summary: India's Spice Mobiles has tied up with Chinese smartphone maker Coolpad to launch Spice Coolpad Mi515 in India. The smartphone carries a price tag of Rs. 9,990 and was earlier listed online with online retailer Saholic.
Spice Coolpad Mi515 sports a 5.0inch display with resolution of 540X960 pixels. The smartphone packs in 1.2GHz quadcore processor with 1GB of RAM. There is a 4GB of internal storage available on the smartphone, which can be further expanded by up to 32GB via a microSD card.
It is a dualSIM smartphone with dual standby, which supports 3G connectivity on one SIM. Spice Coolpad Mi515 runs on Android 4.1 (Jelly Bean) operating system and comes with a 2,000mAh battery. For camera, there is a 5megapixel autofocus camera with LED flash at the rear, and a VGA snapper in the front for video calling. Connectivity options on the Spice Coolpad Mi515 include 3G, WiFi 802.11 b/g/n, Bluetooth and GPS/ aGPS.

Keyword: Spice Mobile, Cool pad, Quadcore, Below 10000
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia