വാര്‍ട്ട്‌സ്‌ആപ്പ്, ഗൂഗിള്‍ ഏറ്റെടുക്കാനൊരുങ്ങുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പ്രമുഖ മൊബൈല്‍ മെസേജിംഗ് ആപ്ളിക്കേഷനായ വാര്‍ട്ട്‌സ്‌ആപ്പ് (WhatsApp) ഗൂഗിള്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതായി റിപോര്‍ട്ടുകള്‍. അമേരിക്കയിലെ സാന്‍റാ ക്ളാരാ ആസ്ഥാനമായ കമ്പനിയുമായി ഇതു സംബന്ധിച്ച ചര്‍ചകള്‍ ഏകദേശം ഒരുമാസം മുമ്പ് തുടങ്ങിയതായി പ്രമുഖ ടെക് വെബ്സൈറ്റായ ഡിജിറ്റല്‍ ട്രന്‍റ്സ് റിപോര്‍ട്ട് ചെയ്യുന്നു. ഒരു ബില്യണ്‍ ഡോളര്‍ (ഏകദേശം 5500 കോടി ) രൂപയാണത്രേ  വാര്‍ട്ട്‌സ്‌ആപ്പ് ഉടമകള്‍ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ ഡിസംബറിലും ഗൂഗിള്‍ വാര്‍ട്ട്‌സ്‌ആപ്പ് ഏറ്റെടുക്കാനൊരുങ്ങുന്നതായി വാര്‍ത്തകള്‍ പരന്നിരുന്നു. തുടര്‍ന്ന് ഫേസ്ബുക്കുമായി ബന്ധപ്പെടുത്തിയും സമാന രീതിയിലുള്ള പ്രചരണം നടന്നിരുന്നു.

സ്മാര്‍ട്ട് ഫോണ്‍ മെസേജിംഗ് ആപ്ളിക്കേഷനായ വാര്‍ട്ട്‌സ്‌ആപ്പ് എസ്.എം.എസ്. സംവിധാനത്തിന് വന്‍ ഭീഷണിയുയര്‍ത്തും വിധം വളര്‍ച നേടിയ ഒന്നാണ്. ഐ ഫോണ്‍, ബ്ളാക്ക്ബെറി, വിന്‍ഡോസ് ഫോണ്‍, ആന്‍ഡ്രോയിഡ്, നോക്കിയ ഫോണുകളില്‍ ലഭ്യമായ ഈ ആപ്ളിക്കേഷന്‍െറ ഏറ്റവും വലിയ മികവ് ക്രോസ് പ്ളാറ്റ്ഫോം മൊബൈല്‍ മെസേജിംഗ് (ഒരു ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ നിന്ന് മറ്റൊരു ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്ള ഫോണിലേക്ക് മെസേജ് അയക്കല്‍) ആണ്.

വാര്‍ട്ട്‌സ്‌ആപ്പ്, ഗൂഗിള്‍ ഏറ്റെടുക്കാനൊരുങ്ങുന്നുബ്ളാക്ക് ബെറിയുടെ ബി.ബി.എം. മെസേജ് സര്‍വീസിന് ശേഷം ഏറെ ജനപ്രീതി നേടിയ ഈ ആപ്ളിക്കേഷനിലൂടെ ലോകമെമ്പാടും 17 ബില്യണ്‍ മെസേജുകള്‍ ഒരു ദിവസം കൈമാറ്റപ്പെടുന്നതായാണ് കണക്ക്. ഗൂഗിള്‍ പ്ളേസ്റ്റോറില്‍ നിന്ന് നൂറു മില്യണ്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത ഏക ആപ്ളിക്കേഷനും ഇതാണ്.
എന്നാല്‍ ഇവ അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ഗൂഗിളുമായി അത്തരത്തില്‍ യാതൊരു സംസാരവും നടത്തിയിട്ടില്ലെന്നും വാര്‍ട്ട്‌സ്‌ആപ്പ് ബിസിനസ് ഡെവലപ്പ്മെന്‍റ വിഭാഗം തലവന്‍ നീരജ് അറോറ വ്യക്തമാക്കി.

വാര്‍ട്ട്‌സ്‌ആപ്പ്, ഗൂഗിള്‍ ഏറ്റെടുക്കാനൊരുങ്ങുന്നു Summary: The online world is abuzz with speculation that Internet giant Google is in talks to buy the messaging application ‘WhatsApp’ for $1 billion (Rs 5,500 crore).
“While the deal started four or five weeks ago, we’ve been told that WhatsApp is ‘playing hardball’ and jockeying for a higher acquisition price, which currently is close to 1 billion dollar right now,” tech website Digital Trends said. Google executives did not respond to the news.
Reports say, Google was in talks to acquire WhatsApp in December last year as well but the two companies parted ways without signing on the dotted line.

Keyword: WhatsApp, messaging application, Google, 1 billion dollar, Google play store
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia