വേഗതയേറിയ എസ്ഡി കാര്‍ഡും സൂപ്പര്‍ സ്പീഡ് മെമ്മറി കാര്‍ഡ് റീഡറുമായി സോണി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 03.04.2017) പുതിയ എസ് എഫ് ജി സീരീസ് അവതരിപ്പിച്ചുകൊണ്ട് പ്രൊഫഷണല്‍ ഇമേജിംഗ് വ്യവസായ രംഗത്ത് സോണി ഇന്ത്യ പുതിയ ചുവടുവയ്പ്പ് നടത്തി. പുതിയ എസ് എഫ് ജി സീരീസ് ''ലോകത്തെ ഏറ്റവും വേഗതയേറിയ എസ്ഡി കാര്‍ഡ്'' ആയിരിക്കും. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഡിഎസ്എല്‍ആര്‍ , മിറര്‍ ലെസ് ക്യാമറ ഉപയോക്താക്കള്‍ക്കും വീഡിയോഗ്രാഫര്‍മാര്‍ക്കും വേണ്ടി പ്രത്യേകമായി ഡിസൈന്‍ ചെയ്ത ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 വേഗതയേറിയ എസ്ഡി കാര്‍ഡും സൂപ്പര്‍ സ്പീഡ് മെമ്മറി കാര്‍ഡ് റീഡറുമായി സോണി
ഉയര്‍ന്ന വേഗതാ പ്രകടനം, 300 എം ബി/എസ് വരെ റീഡ് ചെയ്യുന്നു, 299 എം ബി/എസ് വരെ റൈറ്റ് ചെയ്യുന്നു. സോണിയുടെ തനതായ ഫേംവെയര്‍ പ്രാപ്തമാക്കിയിട്ടുള്ള 299 എം ബി/എസ് വരെ റൈറ്റ് സ്പീഡുള്ള ടി എഫ് ജി സീരീസ് ലോകത്തെ ഏറ്റവും വേഗതയേറിയ എസ്ഡി കാര്‍ഡായിരിക്കും. ദ്രുത റൈറ്റ് സ്പീഡ് ഡിജിറ്റല്‍ ഇമേജിംഗ് ഉപകരണങ്ങളുടെ പരമാവധി പ്രകടനത്തെ പിന്തുണയ്ക്കുന്നു. UHSII സപ്പോര്‍ട്ടുള്ള ക്യാമറകള്‍ ഉപയോഗിച്ച് ഉയര്‍ന്ന റെസല്യൂഷനുള്ള ഇമേജുകള്‍ നീണ്ട സമയം തുടര്‍ച്ചയായി ഷൂട്ട് ചെയ്യാന്‍ ഇത് അവസരമൊരുക്കും. ഹ്രസ്വമായ ബഫര്‍ ക്ലിയറിംഗ് സമയം ഉപയോഗിക്കുന്നതിനാല്‍ പ്രധാനപ്പെട്ട നിമിഷങ്ങള്‍ ഉപയോക്താക്കള്‍ക്ക് ഒരിക്കലും നഷ്ടമാകില്ല.

പ്രൊഫഷണലുകള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായ വര്‍ക്ക് ഫ്‌ളോ ഒരുക്കുന്നതിന് 300 എം ബി/എസ് വരെയുള്ള റീഡ് സ്പീഡാണ് എസ്ഡി കാര്‍ഡ് നല്‍കുന്നത്. ഒരു മെമ്മറി കാര്‍ഡ് റീഡര്‍ ഉപയോഗിച്ച് വളരെ വേഗത്തില്‍ ഒരു കമ്പ്യൂട്ടറിലേക്ക് എത്ര വലിയ ഫയലും ട്രാന്‍സ്ഫര്‍ ചെയ്യാനാകും.

എസ് എഫ് ജി സീരീസിനൊപ്പം സോണി അവതരിപ്പിക്കുന്നു എസ്ഡി കാര്‍ഡ് മെമ്മറി കാര്‍ഡ് റീഡര്‍, MRWS1 പിന്തുണയ്ക്കുന്ന UHSII ഇത് USB 3.1 Gen1 ഇന്റര്‍ഫേസുള്ള ഒരു പിസിയിലേക്ക് ഡാറ്റയുടെ വേഗത്തിലും സൗകര്യപ്രദവുമായ കൈമാറ്റം പ്രാപ്തമാക്കുന്നു. ഒരു വര്‍ഷത്തെ വാറന്റിയാണ് ഇതിനുള്ളത്. ഇത് വിശ്വസനീയത നല്‍കുന്നതും പ്രൊഫഷണലുകള്‍ക്ക് മികച്ച പ്രകടനം നല്‍കുന്ന നല്ല പൊരുത്തമുള്ള കാര്‍ഡുകള്‍ ഉറപ്പാക്കുകയും ചെയ്യുന്നു.


Also Read:
കാണികള്‍ക്ക് വിസ്മയ കാഴ്ചയായി ബേക്കലിന്റെ വാനില്‍ വര്‍ണ പട്ടങ്ങള്‍ പറന്നുയര്‍ന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sony launches ‘world’s fastest’ SD card, super speed card reader: Here’s everything you need to know, Kochi, Business, Automobile, Technology, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia