വിണ്ണില്‍ വിസ്മയം തീര്‍ത്ത് വലയ സൂര്യഗ്രഹണം; കാസര്‍കോട്ടും കണ്ണൂരും പൂര്‍ണ ഗ്രഹണം ദൃശ്യമായി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 26.12.2019) സംസ്ഥാനത്ത് വലയ സൂര്യഗ്രഹണം ദൃശ്യമായിത്തുടങ്ങി. വ്യാഴാഴ്ച രാവിലെ എട്ടുമുതല്‍ 11 വരെയാണ് ഗ്രഹണം ദൃശ്യമാകുക. കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ പൂര്‍ണ വലയ സൂര്യഗ്രഹണവും മറ്റിടങ്ങളില്‍ ഭാഗിക ഗ്രഹണവും ദൃശ്യമായി തുടങ്ങി. 9.26നും 9.30നും ഇടയിലാണ് പൂര്‍ണഗ്രഹണം ഉണ്ടായത്.

ആദ്യം ദൃശ്യമായത് കാസര്‍കോട് ചെറുവത്തൂരിലെ കാടാങ്കോട്ടാണ്. കേരളത്തില്‍ എല്ലായിടത്തും സൂര്യന്റെ 87 മുതല്‍ 93 ശതമാനം വരെ മറയും. കേരളാ ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം, കോട്ടയം കുറവിലങ്ങാട് ദേവമാതാ കോളജ് മൈതാനം, ചാലക്കുടി പനമ്പള്ളി മെമ്മോറിയല്‍ കോളജ് മൈതാനം, നാദാപുരം പുറമേരി കടത്തനാട് രാജാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനം എന്നിവിടങ്ങളില്‍ നിരീക്ഷണകേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് സയന്റിഫിക് ഓഫീസര്‍ സിറില്‍ കെ ബാബു അറിയിച്ചു. നിരവധിപേര്‍ ഗ്രഹണം കാണാനായി ഇവിടങ്ങളില്‍ എത്തിചേര്‍ന്നിട്ടുണ്ട്.

വിണ്ണില്‍ വിസ്മയം തീര്‍ത്ത് വലയ സൂര്യഗ്രഹണം; കാസര്‍കോട്ടും കണ്ണൂരും പൂര്‍ണ ഗ്രഹണം ദൃശ്യമായി

നാല്‍പ്പതിനായിരം പേര്‍ക്ക് രാവിലെ ഏഴ് മുതല്‍ 11 വരെ സൂര്യഗ്രഹണം കാണാന്‍ സൗകര്യമുണ്ട്. തത്സമയ ദൃശ്യം പ്രോജക്ട് ചെയ്യും. ശാസ്ത്ര വിദഗ്ധരുടെ ക്ലാസും ഉണ്ടാകും. 2010 ജനുവരി 15ന് ആയിരുന്നു മുമ്പ് വലയ ഗ്രഹണം ദൃശ്യമായത്. 2031 മെയ് 21ന് ആയിരിക്കും കേരളത്തില്‍ ഈ നൂറ്റാണ്ടിലെ അവസാന ഗ്രഹണം.

സൂര്യഗ്രഹണം
ഭൂമിക്കും സൂര്യനുമിടയില്‍ ചന്ദ്രന്‍ വരുന്നത് മൂലം സൂര്യബിംബം മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. സൂര്യനും ചന്ദ്രനും ആകാശത്തുണ്ടാക്കുന്ന കോണളവ്, സൂര്യനും ഭൂമിക്കും ഇടയിലുണ്ടാകുന്ന ദൂരം എന്നിവയിലുള്ള വ്യതിയാനങ്ങള്‍ മൂലം ഗ്രഹണസമയത്ത് ചില സന്ദര്‍ഭങ്ങളില്‍ ചന്ദ്രബിംബം സൂര്യബിംബത്തെക്കാള്‍ ചെറുതായിരിക്കും. അതിനാല്‍ സൂര്യന്‍ മുഴുവനായി മറയില്ല. ഒരു വലയം ബാക്കിയാകാം. അതാണ് വലയഗ്രഹണമായി കാണുക.

സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ഇന്തോനേഷ്യ, സിംഗപ്പൂര്‍ രാജ്യങ്ങളില്‍ വലയഗ്രഹണത്തിന്റെ പൂര്‍ണമായ ദൃശ്യം കാണാനാവും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kerala, News, Lunar Eclipse, Technology, kasaragod, Kannur, solar eclipse shown in Kerala  
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia