സ്‌നാപ് ഡീലില്‍ നിന്നും ഐഫോണ്‍ 7 പ്ലസ് ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് ബാര്‍ സോപ്പ്; ഉപഭോക്താവിന് 1ലക്ഷം കിട്ടി

 


ADVERTISEMENT

മൊഹാലി: (www.kvartha.com 02.08.2019) ഓണ്‍ലൈന്‍ വിപണിയായ സ്‌നാപ് ഡീലില്‍ നിന്നും ഐഫോണ്‍ 7 പ്ലസ് ഓര്‍ഡര്‍ ചെയ്ത് ബാര്‍ സോപ്പ് ലഭിച്ച കേസില്‍ സ്‌നാപ് ഡീലിന് രണ്ട് കൊല്ലത്തിന് ശേഷം പിഴ ശിക്ഷ. രണ്ട് വര്‍ഷം മുന്‍പാണ് പര്‍വീന്‍ കുമാര്‍ ശര്‍മ എന്ന ഉപഭോക്താവ് പരാതിയുമായി രംഗത്ത് എത്തിയത്.

ഐഫോണ്‍ 7 പ്ലസിനു പകരം ബാര്‍ സോപ്പ് ലഭിച്ചുവെന്ന വാര്‍ത്ത അന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പര്‍വീന്‍ കുമാര്‍ ശര്‍മ സ്‌നാപ് ഡീലിനെതിരെ കേസ് കൊടുക്കുകയായിരുന്നു. ഒടുവില്‍ വിധി അനുകൂലമാകുകയും ചെയ്തു. ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ അവകാശ സംരക്ഷണ ഫോറം ഉത്തരവിടുകയായിരുന്നു.

സ്‌നാപ് ഡീലില്‍ നിന്നും ഐഫോണ്‍ 7 പ്ലസ് ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് ബാര്‍ സോപ്പ്; ഉപഭോക്താവിന് 1ലക്ഷം കിട്ടി

മൊഹാലി കണ്‍സ്യൂമര്‍ ഫോറത്തിന്റേതാണ് ഉത്തരവ്. 2017 മാര്‍ച്ച് നാലിനാണ് പര്‍വീന്‍ കുമാര്‍ ശര്‍മ സ്‌നാപ് ഡീലില്‍ ഐഫോണ്‍ 7 പ്ലസിന് ഓര്‍ഡര്‍ നല്‍കിയത്. രണ്ട് ദിവസത്തിന് ശേഷമാണ് പാര്‍സല്‍ കൈമാറിയത്. ഐഫോണ്‍ 7 പ്ലസിനു പകരം സോപ്പ് ആണ് കിട്ടിയതെന്ന് പറഞ്ഞ് ഉടന്‍ തന്നെ സ്‌നാപ് ഡീലിനെ സമീപിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. പരാതി നല്‍കിയതോടെ അദ്ദേഹത്തിന്റെ യൂസര്‍ അക്കൗണ്ട് വരെ സ്‌നാപ് ഡീല്‍ ഇല്ലാതാക്കിയെന്നും സിവില്‍ എഞ്ചിനീയറായ പര്‍വീന്‍ കുമാര്‍ ശര്‍മ പറയുന്നു.

അതേ സമയം കഴിഞ്ഞ എട്ട് മാസത്തിനിടെ വ്യാജ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന ഏകദേശം 8,000 വില്‍പനക്കാരെ തങ്ങളുടെ പ്ലാറ്റ് ഫോമില്‍ നിന്ന് നീക്കം ചെയ്തതായി സ്നാപ് ഡീല്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ വിധിയോട് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Snapdeal Ordered To Pay Rs. 1 Lakh To iPhone Customer Who Was Sent Soap, News, Technology, Trending, Mobile Phone, Cheating, Social Network, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia