ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിക്കുന്നതായി റിസര്‍ച്ച് സ്ഥാപനമായ നീല്സന്. 2012 അവസാനത്തോടെ ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണുകളുടെ എണ്ണം 40 മില്യണ്‍ ആയി ഉയര്‍ന്നു. ഇതില്‍ പകുതിയോളം ഉപഭോക്താക്കളുടെയും പ്രായം 25 വയസില്‍ താഴെയാണെന്ന് സര്‍വേ പറയുന്നു.
യുവാക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തിലെ വര്‍ധനയാണ് ഇതിന് കാരണം. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും മറ്റുമായി എപ്പോഴും കണക്ട് ആയിരിക്കാന്‍ താല്പര്യപ്പെടുന്നവരാണ് യുവസമൂഹം.
സ്മാര്‍ട്ട്ഫോണുകളുടെ വിലയില്‍ പ്രതിദിനം ഉണ്ടാകുന്ന കുറവും ഇന്റ്ര്നെറ്റ് ഉപയോഗത്തിന്റെ നിരക്കിലുള്ള കുറവുമെല്ലാം കൂടുതല്‍ ആളുകളെ സാദാ ഫോണ്‍ ഉപേക്ഷിച്ച് കൂടുതല്‍ സൗകര്യങ്ങളുള്ള സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നതായി സര്‍വേ ചൂണ്ടിക്കാണിക്കുന്നു. 2012 സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ രാജ്യത്തെ 46 നഗരങ്ങളില്‍ നടത്തിയ സര്‍വേയില്‍ കൂടുതല്‍ പേരും ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ അധിഷ്ഠിതമായ ഫോണുകളോടാണ് താല്പര്യം പ്രകടിപ്പിച്ചത്.
മറ്റു രാജ്യങ്ങളില്‍ നിന്ന് ഭിന്നമായി സിംബിയന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ അധിഷ്ഠിതമായ നോക്കിയ ഫോണുകള്‍ക്കും ഇവിടെ മാര്‍ക്കറ്റുണ്ട്. വിന്‍ഡോസ്, ബ്ളാക്ക്ബെറി, ആപ്പിള്‍ ഐ.ഒ.എസ്. എന്നിവയുടെ മാര്‍ക്കറ്റ് ഷെയര്‍ ഒറ്റ അക്കത്തില്‍ തന്നെയാണ്. ടാബ്ലെറ്റുകള്‍ക്കും നല്ല ഭാവിയാണ് ഇന്ത്യയില്‍ കാണുന്നതെന്നും സര്‍വേ അഭിപ്രായപ്പെടുന്നു. മൂന്ന് ശതമാനം പേര് തങ്ങള്‍ക്ക് ടാബ്ലെറ്റ് ഉണ്ടെന്നാണ് അഭിപ്രായപ്പെട്ടത്. 11 ശതമാനം പേരാകട്ടെ തങ്ങള്‍ക്ക് ഉടന്‍ ഒന്ന് വാങ്ങാന്‍ പദ്ധതിയുണ്ടെന്നും അഭിപ്രായപ്പെട്ടു.
മള്‍ട്ടിമീഡിയ, ഗെയിംസ്, ആപ്ളിക്കേഷന്‍സ്, ഇന്റര്‍നെറ്റ് ബ്രൗസിംഗ് തുടങ്ങിയവക്കാണ് കൂടുതല്‍ പേരും സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുന്നത്. വോയിസ്കോള്‍ എസ്.എം.എസ് എന്നിവക്ക് വെറും 25 ശതമാനം ഉപയോഗമേ ഉള്ളൂ.
ആപ്ളിക്കേഷനുകളില്‍ ഗെയിംസ് ആണ് കൂടുതലായും ഡൗണ്‍ലോഡ് ചെയ്യുന്നത്. അഞ്ചില്‍ മൂന്ന് ഉപഭോക്താക്കളും പണം കൊടുത്ത് വാങ്ങുന്ന ഗെയിംസ് ആപ്ളിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാറുണ്ട്. ചാറ്റ്,ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ളിക്കേഷനുകള്‍ 53 ശതമാനം പേരും മ്യൂസിക്ക് സ്ട്രീമിംഗ് 45 ശതമാനം പേരും ഡൗണ്‍ലോഡ് ചെയ്യാറുണ്ടെന്ന് സര്‍വേ പറയുന്നു.
Smart phone users rising in india
In a survey headed by research firm nielson, smart phone users in india rising. According to survey the total smartphones in india is 40 milllion,half of the users are below 25 years old.
Keywords: Technical, Smart Phone, Mobile Phone, India, Internet, Technique, Application, Youth, Multimedia, Games, Downloads, Music, Social Networking website, Facebook, Survey, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
