ഫീച്ചര്‍ഫോണുകളെ സ്മാര്‍ട്ടാക്കാന്‍ ഇസ്രായേലി സാങ്കേതികത

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലോകത്തെ 83 ശതമാനത്തോളം സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തതാണെന്നാണ് കണക്കുകള്‍. ബ്രസീല്‍, ശ്രീലങ്ക, ഇന്തോനേഷ്യ തുടങ്ങിയ വികസ്വരരാജ്യങ്ങളില്‍ ഉള്ളവരാണ് സ്മാര്‍ട്ട്‌ഫോണുകളോ ഇന്റര്‍നെറ്റ് സൗകര്യം ഉള്ള ഫീച്ചര്‍ഫോണുകളോ ഇല്ലാത്ത ബഹുഭൂരിപക്ഷം ആളുകളും. ഫീച്ചര്‍ഫോണുകളെ സ്മാര്‍ട്ടാക്കുന്ന സാങ്കേതികതയില്‍ ഇസ്രായേലി കമ്പനിയായ വാസ്‌കോഡേ വിപണി കണ്ടത്തെിയത് ഈ സാധ്യത മുന്‍ നിര്‍ത്തിയാണ്. ക്‌ളൗഡ് അധിഷ്ഠിത സാങ്കേതികതയാണ് ഇത് ഉപയോഗിക്കുന്നത്. പ്രത്യേകം ഡൗണ്‍ലോഡുകള്‍ ഒന്നും ആവശ്യമില്ലാത്ത ഇത് എസ്.എം.എസുകള്‍ക്ക് സമാനമായ അണ്‍ സ്ട്രക്‌ച്ചേര്‍ഡ് സപ്‌ളിമെന്ററി സര്‍വീസ് ഡാറ്റ (യു.എസ്.എസ്.ഡി) ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുകന്നത്.

സ്മാര്‍ട്ട് ഫോണുകള്‍ക്ക് സമാനമായി വിവിധ ആപ്‌ളിക്കേഷനുകള്‍ ഉപയോഗിക്കാമെങ്കിലും കറുപ്പും വെളുപ്പും നിറങ്ങളില്‍ മാത്രമാണ് കാണാന്‍ സാധിക്കൂവെന്നുള്ളത് മാത്രമാണ് ഒരു പോരായ്മ. ഇന്റര്‍നെറ്റുമായി ഈ സാങ്കേതികത നേരിട്ട് കണക്ട് ചെയ്യുന്നില്ല. മറിച്ച് ഫേസ്ബുക്ക്,ജിമെയില്‍ തുടങ്ങിയ പേജുകളിലെ ആപ്‌ളിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫേസസ് (എ.പി.ഐ) സാങ്കേതികതയാണ് ഉപയോഗിക്കുന്നത്.
ഫീച്ചര്‍ഫോണുകളെ സ്മാര്‍ട്ടാക്കാന്‍ ഇസ്രായേലി സാങ്കേതികത
ലോകത്തെ നാല് ബില്യണ്‍ ആളുകളാണ് ഇന്റര്‍നെറ്റ് ബന്ധമില്ലാത്ത ഫോണുകള്‍ ഉപയോഗിക്കുന്നതെന്ന് വാസ്‌കോ ഡേ സി.ഇ.ഒ ഡോറോണ്‍ മൂട്ട്‌സ് പറഞ്ഞു. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാകുന്ന അവസ്ഥ ഉണ്ടായാല്‍ ലോകത്ത് തന്നെ നിരവധി മാറ്റങ്ങളുണ്ടാകുമെന്നും ഡോറോണ്‍ മൂട്ട്‌സ് കൂട്ടിച്ചേര്‍ത്തു.

Summary: An Israeli technology company has developed a method where old or outdated phones can run apps available only on smartphones. The system developed by the VascoDe company allows users to obtain apps with the firm's cloudbased system that requires no downloads and uses the textbased Unstructured Supplementary Service Data (USSD), similar to the Short Message Service (SMS), Xinhua reported.
Customers will be able to use many apps available until now for smartphone users only.
However, the only difference is that they will see the apps in black and white.

Keyword: Israeli technology company, old phones, Can run apps on smartphones
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia