റോഡില്‍ നിന്നും വൈദ്യുതി ചാര്‍ജ് ചെയ്ത് ബസ് ഓടിക്കാനുളള സംവിധാനം വികസിപ്പിച്ചെടുത്തു
Aug 9, 2013, 15:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സോള്‍: പെട്രോളിനും ഡീസലിനും തിരിച്ചടിയായി വൈദ്യുതി ചാര്‍ജില്‍ നിന്നും ബസ് ഓടിക്കാനുളള സംവിധാനം വരുന്നു. ദക്ഷിണ കൊറിയയാണ് റോഡില്‍ നിന്നും വൈദ്യുതി ചാര്‍ജ് ചെയ്ത് ബസ് ഓടിക്കുന്ന സംവിധാനം വികസിപ്പിച്ചെടുത്തത്. വൈദ്യുതി ബസുകള്‍ നിലവിലുണ്ടെങ്കിലും റോഡില്‍ നിന്ന് വൈദ്യുതി ചാര്‍ജ് ചെയ്ത് ബസ് ഓടിക്കാനുള്ള സംവിധാനം ഇത് ആദ്യമാണ്.
റോഡിനടിയില്‍ സ്ഥാപിച്ചിട്ടുള്ള കേബിളില്‍നിന്ന് ബസ് ഓടുമ്പോഴോ നിര്‍ത്തിയിട്ടിരിക്കുമ്പോഴോ ബാറ്ററി ചാര്‍ജ് ചെയ്യുന്ന രീതിയാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. പുതിയ സംവിധാനം 12 കിലോമീറ്ററില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഇത് വിജയിച്ചാല്‍ മറ്റു സ്ഥലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ദക്ഷിണ കൊറിയന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
പുതിയ സാങ്കേതികവിദ്യ എസ്.എം.എഫ്.ഐ.ആര്‍ (ഷേപ്പഡ് മാഗ്‌നെറ്റിക് ഫീല്‍ഡ് ഇന്‍ റെസൊണന്‍സ്) എന്നാണ് അറിയപ്പെടുന്നത്. നിലവിലുള്ള
വൈദ്യുതി ബസുകള്‍ക്കുള്ളത് പോലെ മുകളില്‍ ഘടിപ്പിക്കുന്ന വയറുകളോ വൈദ്യുതി സ്വീകരിക്കാനുള്ള പാന്റോഗ്രാഫുകളോ ഒന്നും ഇതിന് വേണ്ടിവരാത്തതിനാല്‍ അപകട സാധ്യത കുറയുമെന്നാണ് വിലയിരുത്തുന്നത്.
ഗള്‍ഫ് വ്യാപാര പ്രമുഖന്റെ കൊല: അന്വേഷണം മംഗലാപുരത്തേക്ക് വ്യാപിപ്പിച്ചു

Keywords: Corrent charge, Dovelopment, Road, bus, South Korea, Technology, World, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.