കടലില്‍ കൂടുകൃഷിക്ക് സ്ഥലം കണ്ടെത്തുന്നതിനും ഇനി ഉപഗ്രഹവിദ്യ, ഇത് നോക്കി കൃഷി നടത്തിയാല്‍ കൂടുതല്‍ മത്സ്യക്കൊയ്ത്ത് നടത്താം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 24.12.2017) കടലില്‍ കൂടുമത്സ്യകൃഷി നടത്തുന്നതിനായി ഏറ്റവും അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) ഉപഗ്രഹവിവരങ്ങള്‍ ഉപയോഗപ്പെടുത്തുമെന്ന് ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍.

യുവഗവേഷകരെ പരിശീലിപ്പിക്കുന്നതിനായി 21 ദിവസം നീണ്ടുനിന്ന വിന്റര്‍സ്‌കൂളിന്റെ സമാപന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നത് വഴി മത്സ്യകൃഷി കൂടുതല്‍ ലാഭകരമാക്കുന്നതോടൊപ്പം സുസ്ഥിരത ഉറപ്പു വരുത്താനും കഴിയും.

കടലില്‍ കൂടുകൃഷിക്ക് സ്ഥലം കണ്ടെത്തുന്നതിനും ഇനി ഉപഗ്രഹവിദ്യ, ഇത് നോക്കി കൃഷി നടത്തിയാല്‍ കൂടുതല്‍ മത്സ്യക്കൊയ്ത്ത് നടത്താം

കടലില്‍ വന്‍തോതില്‍ കൃഷി സംരംഭങ്ങള്‍ വരുമ്പോള്‍ പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പരിപാലിക്കാന്‍ ഇത് സഹയകരമാകും.
മീന്‍പിടുത്ത മേഖല, നാവിക സഞ്ചാര പാത, നിയന്ത്രണ മേഖല എന്നിങ്ങനെയുള്ള കടലിലെ വിവിധ സ്ഥലങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തുതിനായി സ്‌പേഷ്യല്‍ മാപ്പിംഗിനും ഉപഗ്രഹ വിവരങ്ങള്‍ സിഎംഎഫ്ആര്‍ഐ ഉപയോഗിക്കും. കൂടാതെ, കണ്ടല്‍ വനങ്ങളുടെ മാപ്പിംഗും നടത്തും. കടല്‍ വെള്ളത്തിലടങ്ങിയിട്ടുള്ള ഹരിതകങ്ങളുടെ പഠനവുമായി ബന്ധപ്പെട്ട് ഉപഗ്രഹ വിവരങ്ങള്‍ ഉപയോഗിച്ചുള്ള ഗവേഷണ പദ്ധതി ഇതിനകം സിഎംഎഫ്ആര്‍ഐ തുടങ്ങിയിട്ടുണ്ടെന്നും ഡോ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

കാര്‍ബണ്‍ വാതകങ്ങളുടെ വികിരണവുമായി ബന്ധപ്പെട്ട് സംയുക്ത പഠനം നടത്തുന്നതിന് ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന് (ഐഎസ്ആര്‍ഒ) കീഴിലുള്ള ഹൈദരാബാദ് ആസ്ഥാനമായ നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്ററുമായി സിഎംഎഫ്ആര്‍ഐ ധാരണാപത്രം ഒപ്പ് വെച്ചിട്ടുണ്ട്.

ഉപഗ്രഹ വിവരങ്ങള്‍ മത്സ്യമേഖലയില്‍ ഏതൊക്കെ രീതിയില്‍ ഉപയോഗപ്പെടുത്താമെന്നതിന്റെ വിശദ ചര്‍ച്ചകള്‍ ജനുവരി 15 മുതല്‍ 17 വരെ കൊച്ചിയില്‍ നടക്കുന്ന രണ്ടാമത് അന്താരാഷ്ട്ര സഫാരി സമ്മേളനത്തില്‍ നടക്കും. വിന്റര്‍ സ്‌കൂളില്‍ മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ത്രിപുര, ആന്‍ഡമാന്‍, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരും അധ്യാപകരുമായ 22 പേര്‍ക്കാണ് ഉപഗ്രഹവിവരങ്ങള്‍ മത്സ്യമേഖലയില്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ aഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sea, Kochi, Kerala, News, Local-News, Fish, Satellite technology for fish farming.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia