ആന്‍ഡ്രോയിഡ്- വിന്‍ഡോസ് സങ്കര ടാബ്ലെറ്റുമായി സാംസംഗ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആപ്ളിക്കേഷനുകളുടെ വൈവിധ്യമാണ് ആന്‍ഡ്രോയിഡിന്‍െറ ഏറ്റവും വലിയ ആകര്‍ഷണം. എന്നാല്‍ ആപ്ളിക്കേഷനുകള്‍ക്ക് വേണ്ടി ചിരപരിചിതമായ വിന്‍ഡോസിനെ കൈവിടാന്‍ തയാറാകാത്ത ചിലരുണ്ട്. ഇത്തരക്കാര്‍ക്കായി സാംസംഗ് പുറത്തിറക്കിയ ടാബ്ലെറ്റാണ് ATIV Q. ഒരേ സമയം ലാപ്ടോപ്പും ടാബ്ലെറ്റുമായി ഉപയോഗിക്കാവുന്ന ആറ്റിവ് ലണ്ടനിലാണ് സാംസംഗ് പുറത്തിറക്കിയത്.

വിന്‍ഡോസ് -ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്ററമുകളില്‍ പ്രവര്‍ത്തിക്കുന്ന ടാബ്ലെറ്റും പെഴ്സനല്‍ കമ്പ്യൂട്ടറും സ്മാര്‍ട്ട് ഫോണും ഒത്തിണങ്ങിയ ഉല്‍പന്നം ട്രാന്‍സ്ഫോര്‍മര്‍ ബുക്ക് ട്രയോ അസ്യൂസ് പുറത്തിറക്കി ദിവസങ്ങള്‍ക്കകമാണ് സാംസംഗും പുതുവഴിയിലേക്ക് തിരിഞ്ഞത്.

ആറ്റിവ് ക്യുവിന്‍െറ സവിശേഷതകള്‍ - 13.3 ഇഞ്ച് സ്ക്രീനാണ് ആറ്റിവിനുള്ളത്. 3200 x 1800 റെസല്യൂഷനിലുള്ള ക്യു.എച്ച്.ഡി ഡിസ്പ്ളേ മികച്ച ദൃശ്യാനുഭവം വാഗ്ദാനം ചെയ്യുന്നു.
ഇന്‍റലിന്‍െറ നാലാം തലമുറ കോര്‍ ഐ 5 പ്രോസസറാണ് കരുത്ത്. 4400 ജി.പി.യു ഉള്ള എച്ച്.ഡി. ഗ്രാഫിക്സ് എഞ്ചിനും നാല് ജി.ബി. റാമും 128 ജി.ബി. എസ്.എസ്.ഡി സ്റ്റോറേജുമാണ് മറ്റ് സവിശേഷതകള്‍.

സൈ്ളഡ് ചെയ്യാവുന്ന കീപാഡ് ഉപയോഗിച്ച് ഇതിനെ വേണമെങ്കില്‍ ലാപ്ടോപ്പായി ഉപയോഗിക്കുകയും ചെയ്യാം. വിന്‍ഡോസ് എട്ടും ആന്‍ഡ്രോയിഡ് ജെല്ലിബീനുമാണ് ഓപ്പറേറ്റിംഗ് സിസ്ററം. 720 പിക്സല്‍ എച്ച്.ഡി വീഡിയോകള്‍ വരെ ഫ്രണ്ട് കാമറ ഉപയോഗിച്ച് ചിത്രീകരിക്കാം. സ്മാര്‍ട്ട് സിങ്ക് എന്ന സവിശേഷത ഉപയോഗിച്ച് യൂസര്‍മാര്‍ക്ക് തങ്ങളുടെ സ്മാര്‍ട്ട്ഫോണിനെ നിയന്ത്രിക്കാനുമാകും. 1.29 കിലോഗ്രാം ഭാരമുള്ള ടാബിന്‍െറ ബാറ്ററി ഒമ്പത് മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കുമെന്ന് സാംസംഗ് അവകാശപ്പെടുന്നു.
ആന്‍ഡ്രോയിഡ്- വിന്‍ഡോസ് സങ്കര ടാബ്ലെറ്റുമായി സാംസംഗ്
Summary: Samsung oficially announced two tablets – the convertible ATIV Q and ATIV Tab 3. Both devices run Windows 8, while the ATIV Q can dual boot Android as well.Starting up with the Samsung ATIV Q, as it is the more interesting slate of the two. It’s built around a 13.3? display with the jawdropping resolution of 3200 x 1800 pixels. This results in pixel density of 275ppi, more than some notsoold smartphones out there.Since its a slider tablet, it supports a few lock modes: typing, floating (the display is lifted from the base), stand and writing.
It’s powered by a fourthgen Intel Core i5 processor with Intel’s HD Graphics 4400 GPU, 4GB of RAM and 128GB SSD storage. It runs Windows 8 and can run Android 4.2.2 Jelly Bean, as well. Connectivity options include one USB 3.0 and USB 2.0 port each, micro HDMI, Ethernet port (via a dongle), and an SD card slot. The frontfacing camera is capable of shooting 720p HD video. The Samsung ATIV Q weighs 1.29kg (2.84 pounds) and measures 327.0 x 217.8 x 13.9mm, which is not too shabby for a tablet with these specifications. The battery is of unknown size, but Samsung claims it can power the ATIV Q for up to 9 hours.

Keyword: Android, Windows, Tablet, Samsung
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia