ഗ്യാലക്സി സീരീസിലെ കുറഞ്ഞ വിലയുള്ള ഫോണ്‍ സാംസംഗ് അവതരിപ്പിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നോക്കിയയുടെ ആശ സീരീസ്,മൈക്രോമാക്സ്, കാര്‍ബണ്‍ തുടങ്ങി ബഡ്ജറ്റ് സീരീസ് ഫോണുകള്‍ക്കും ഭീഷണി ഉയര്‍ത്തി ഗ്യാലക്സി സീരീസിലെ ഏറ്റവും വില കുറഞ്ഞ അംഗം സാംസംഗ് അവതരിപ്പിച്ചു. ഗ്യാലക്സി സ്റ്റാര്‍ എന്ന് പേരിട്ടിരിക്കുന്ന മോഡലിന് 5240 രൂപയാണ് വില.

കുറഞ്ഞ വിലക്ക് മികച്ച അനുഭവം പ്രധാനം ചെയ്യുന്നതായിരിക്കും ഗ്യാലക്സി സ്റ്റാര്‍ എന്ന് സാംസംഗ് മൊബൈല്‍ ഇന്ത്യ തലവന്‍ വിനീത് തനേജ പത്രകുറിപ്പില്‍ അറിയിച്ചു. നേരേത്തേ 58,900 രൂപ വിലയുള്ള ഗ്യാലക്സി വൈ ആയിരുന്നു ഈ നിരയിലെ വില കുറഞ്ഞ അംഗം. ഒരു ജിഗാ ഹെര്‍ട്സിന്‍െറ എ5 പ്രൊസസറാണ് ഗ്യാലക്സി സ്റ്റാറിന്‍െറ കരുത്ത്. 512 എം.ബി റാമും ഉണ്ട്. മൂന്ന് ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്ക്രീനുള്ള സ്റ്റാറിന്‍െറ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയിഡ് ജെല്ലി ബീനാണ്. നാല് ജി.ബി ഇന്‍േറണല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം വേണമെങ്കില്‍ 32 ജി.ബി വരെയായി മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ധിപ്പിക്കുകയും ചെയ്യാം.

സ്റ്റാര്‍ കൂടിയതോടെ വിപണിയിലുള്ള സാംസംഗ് സ്മാര്‍ട്ട് ഫോണുകളുടെ എണ്ണം 15 ആയി. 5,240 മുതല്‍ 41,500 രൂപ വരെയാണ് ഫോണുകളുടെ വില നിലവാരം.
ഗ്യാലക്സി സീരീസിലെ കുറഞ്ഞ വിലയുള്ള ഫോണ്‍ സാംസംഗ് അവതരിപ്പിച്ചുസൈബര്‍മീഡിയയുടെ അസാന റിപോര്‍ട്ട് പ്രകാരം ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയുടെ 43 ശതമാനവും കൈയാളുന്നത് സാംസംഗാണ്. നോക്കിയയും സോണിയുമാണ് തൊട്ടുപിന്നില്‍.

Summary: Galaxy range and competes with the likes of Nokia's Asha range of smartphones as well as similar offerings from domestic firms like Micromax and Karbonn. South Korean mobile handset maker Samsung Electronics today launched its cheapest Galaxy series phone 'Star' priced at Rs 5,240.
The entrylevel smartphone is a dualSIM device, powered by A5 1GHz processor and the latest Android 4.1 (Jelly Bean) operating system. It has a threeinch capacitive touch screen, 2MP camera and 512 MB RAM and 4GB internal memory (expandable up to 32GB.
With this device, Samsung now has a portfolio of 15 smartphones, priced between Rs 5,240 and Rs 41,500.

Keyword: Samsung, Galaxy Star,  Rs 5,240.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia