ഗ്യാലക്‌സി എസ്4; കണ്ണെറിഞ്ഞാല്‍ കൂടെപോരും

 


ADVERTISEMENT

പൂര്‍ണമായല്‌ളെങ്കിലും അഭ്യൂഹങ്ങള്‍ യാഥാര്‍ഥ്യമാക്കി ഒടുവില്‍ ഗ്യാലക്‌സി എസ്4 ന്യൂയോര്‍ക്കില്‍ പിറന്നു. കണ്ണുകൊണ്ടും കര ചലനങ്ങള്‍ കൊണ്ടും ഫോണിന്റെ നിയന്ത്രണം സാധ്യമാകുന്ന പുത്തന്‍ സാങ്കേതികതയുമായാണ് ഗ്യാലക്‌സി സീരീസിലെ പുതുമുറക്കാരന്റെ വരവ്. രൂപകല്‍പ്പനയില്‍ മുന്‍ഗാമിയായ എസ്3യുടെ രൂപ ഭാവങ്ങള്‍ തന്നെയാണ് എസ്4ന്. മെച്ചപ്പെടുത്തിയ ഹാര്‍ഡ്വെയറും സവിശേഷ ഫീച്ചറുകളോടെയുമുള്ള സോഫ്‌റ്റ്വെയറുകളുമാണ് പ്രധാന ആകര്‍ഷണം. ഏപ്രിലോടെ വിപണിയിലത്തെുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന എസ്4ന്റെ വിലയെത്രയാകുമെന്ന് സാംസംഗ് പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും 40,000 രൂപ മുതല്‍ മുകളിലേക്കാകും വിലയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഫാബ്ലെറ്റ് ഗണത്തില്‍ പെടുത്താവുന്ന ഫോണിന് അഞ്ചിഞ്ച് സ്‌ക്രീനാണ് ഉള്ളത്. മുന്‍ഗാമിയേക്കാള്‍ അല്‍പ്പം കനക്കുറവുണ്ട്, 7.9 മില്ലിമീറ്ററാണ് കനം. 1,920 ഃ 1,080 പിക്‌സല്‍ ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് (AMOLED) ഡിസ്പ്‌ളെ മികവുറ്റ കാഴ്ച വാഗ്ദാനം ചെയ്യുന്നു.

1.9ഏഒ്വ ക്വാര്‍ഡ് കോര്‍ പ്രൊസസറിന്റെയും 2 ജിബി റാമിന്റെയും കരുത്തില്‍ മിന്നല്‍വേഗമാകും എസ്4ന്. ആന്‍ഡ്രോയിഡ് 4.2.2 ആയിരിക്കും ഓപ്പറ്റേറിംഗ് സിസ്റ്റം.

4ജി എല്‍ടിഇ നെറ്റ്വര്‍ക്കിനൊപ്പം എന്‍.എഫ്.സി, വൈഫൈ അടക്കം എല്ലാ ആധുനിക കണക്ടിവിറ്റി സങ്കേതങ്ങളും ഉള്ള ഫോണിലൂടെ പണമിടപാടുകള്‍ അനായാസം നടത്താം. അന്തരീക്ഷ താപനിലയും ഈര്‍പ്പവും അളക്കാനുള്ള സെന്‍സറുകളും ഫോണിലുണ്ട്.

16 ജിബി, 32 ജിബി, 64 ജിബി മോഡലുകളിലാകും എസ് 4 പുറത്തിറങ്ങുക. സ്‌റ്റോറേജ് 64 ജിബി വേണമെങ്കില്‍ വര്‍ധിപ്പിക്കാം.

13 മെഗാപിക്‌സലാണ് കാമറ. അരണ്ട വെളിച്ചത്തിലും മിഴിവുറ്റ ചിത്രങ്ങള്‍ പകര്‍ത്താനാകുന്നതാണ് കാമറയെന്ന് സാംസങ് അവകാശപ്പെടുന്നു.
ഗ്യാലക്‌സി എസ്4; കണ്ണെറിഞ്ഞാല്‍ കൂടെപോരും
രണ്ട് മെഗാപിക്‌സലാണ് മുന്‍കാമറ. മറ്റുഫോണുകളില്‍ നിന്ന് വ്യത്യസ്തമായി രണ്ട് കാമറകളും എടുക്കുന്ന ദൃശ്യങ്ങള്‍ സംയോജിപ്പിക്കാന്‍ സഹായിക്കുന്ന ഫീച്ചറും ഗാലക്‌സിക്കുണ്ട്.

പ്രത്യേക രീതിയിലുള്ള കരചലനത്തിലൂടെയും പ്രതികരിക്കുന്നതാണ് എസ് 4. ഉദാഹരണത്തിന് ഫോണില്‍ എടുത്ത ചിത്രങ്ങള്‍ കാണാന്‍ സ്‌ക്രീനിന് മുന്നില്‍ പ്രത്യേക രീതിയില്‍ കൈവീശിയാല്‍ മതി. ഫോണിന് മുന്‍ഭാഗത്തുള്ള സെന്‍സറാണ് ഇതിന് സഹായിക്കുന്നത്.

ഫോണില്‍ നോക്കി താഴേക്കും മുകളിലേക്കും സ്‌ക്രോളിംഗിന് സാധ്യമാക്കുന്നതാണ് മറ്റൊരു സവിശേഷത. ഡോക്യുമെന്റുകളോ മെസേജുകളോ വായിക്കുമ്പോള്‍ സ്‌ക്രീനില്‍ തൊടാതെ തന്നെ അവ മുകളിലേക്ക് നീങ്ങുമെന്നത് സൗകര്യപ്രദമായിരിക്കും. ഫോണിനെ എസ് ഹെല്‍ത്ത് (S Health) എന്ന ആപ്‌ളിക്കേഷനും ശ്രദ്ധേയമാണ്. ഫോണിലെ ആക്‌സലറോമീറ്ററിന്റെ സഹായത്തോടെ നിങ്ങളുടെ നടത്തവും മറ്റ് ഫിറ്റ്‌നെസ് പ്രവര്‍ത്തനങ്ങളും പിന്തുടരാന്‍ ഇതുപയോഗിച്ച് സാധിക്കും.

ഒരാള്‍ പറയുന്ന കാര്യം ടെക്സ്റ്റായി വിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന 'എസ് ട്രാന്‍സ്ലേറ്റ്' (ട ഠൃമിഹെമലേ) ആണ് മറ്റൊരു സവിശേഷ ആപ് ആപ്. ഐ.ആര്‍.ട്രാന്‍സ്മിറ്റര്‍ സങ്കേതത്തിന്റെ സഹായത്തോടെ 'റിമോട്ട് ആപ്' ഉപയോഗിച്ച് ഗാലക്‌സി എസ് 4 നെ ടിവിയുടെ റിമോട്ട് കണ്‍ട്രോളറായും മാറ്റാം.

കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഇതിനകം 400 ലക്ഷം എണ്ണം വിറ്റഴിഞ്ഞിട്ടുണ്ട്. അതിനിടെ എസ്4 പുറത്തിറങ്ങിയ ശേഷം ദക്ഷിണ കൊറിയയില്‍ സാംസംഗ് ഓഹരി വില ഇടിഞ്ഞിരുന്നു.


Summary:  The South Korean giant, Samsung launched its most anticipated and awaited smartphone, the Samsung Galaxy S4 at the Unpacked Events 2013 in Manhattan's iconic Radio City Music Hall on Thursday evening.
Samsung Galaxy S IV key specifications
5inch fullHD (1080x1920) Super AMOLED display (441 ppi)
1.9GHz quadcore processor/ 1.6GHz octacore processor (Depending upon region)
2GB RAM
16/32/64 GB Storage (expandable by 64GB via microSD slot)
13megapixel rear camera, 2megapixel front camera
WiFi 802.11 a/b/g/n/ac, GPS/ GLONASS, NFC, Bluetooth 4.0, IR LED, MHL 2.0
Android 4.2.2 (Jelly Bean)
2,600 mAh battery
136.6 x 69.8 x 7.9mm
130 grams

Keywords: Mobile, Technical, S4, Samsung, Smart phone,  Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia