സാംസങിന്റെ ഗാലക്‌സി ജെ 3 പ്രോ പേടിഎം മാളില്‍ അവതരിപ്പിച്ചു

 


ADVERTISEMENT

കൊച്ചി: (www.kvartha.com 05.04.2017) സാംസങിന്റെ ഗാലക്‌സി ജെ 3 പ്രോ മൊബൈല്‍ ആപ്പും ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലുമായ പേടിഎം മാളില്‍ മാത്രമായി പുറത്തിറക്കി. പേടിഎം മാളില്‍ 8,490 രൂപയ്ക്കാണ് ഏപ്രില്‍ ആറു മുതല്‍ ഗാലക്‌സി ജെ 3 പ്രോ ലഭിക്കുക. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന സ്മാര്‍ട്ട് ഫോണ്‍ ശ്രേണിയായ ജെ സീരീസിന്റെ വിജയത്തിന്റെ തുടര്‍ച്ചയായാണ് ഗാലക്‌സി ജെ 3 പ്രോ അവതരിപ്പിക്കുന്നത്. വിവിധ വില നിലവാരങ്ങളിലും വിവിധ വില്‍പ്പന മേഖലകളിലും വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനുള്ള സാംസങ് ഇന്ത്യയുടെ പ്രതിബദ്ധതയും വിളിച്ചോതിക്കൊണ്ടാണ് ഇത് അവതരിപ്പിക്കുന്നത്.

അള്‍ട്രാ ഡാറ്റാ സേവിങ് മോഡ്, എസ് ബൈക്ക് മോഡ് തുടങ്ങിയ സാംസങിന്റെ സവിശേഷതകളുമായാണ് ഗാലക്‌സി ജെ 3 പ്രോ എത്തുന്നത്. അള്‍ട്രാ ഡാറ്റാ സേവിങ് വഴി ഉപഭോക്താക്കള്‍ക്ക് 50 ശതമാനം വരെ മൊബൈല്‍ ഡാറ്റാ ചെലവു കുറക്കാനാവും. എസ് ബൈക്ക് മോഡ് ഉത്തരവാദിത്വത്തോടു കൂടിയ റൈഡിങ് പ്രോല്‍സാഹിപ്പിക്കുന്നതാണ്.

സാംസങിന്റെ ഗാലക്‌സി ജെ 3 പ്രോ പേടിഎം മാളില്‍ അവതരിപ്പിച്ചു


ഇതാദ്യമായാണ് ഓണ്‍ലൈനില്‍ മാത്രമായി സാംസങ് ഒരു ഉല്‍പ്പന്നം അവതരിപ്പിക്കുന്നതെന്ന് പേടിഎം മാളില്‍ ഗാലക്‌സി ജെ3 പ്രോ അവതരിപ്പിച്ചതിനെക്കുറിച്ചു പ്രതികരിക്കവെ സാംസങ് ഓണ്‍ലൈന്‍ ബിസിനസ് വിഭാഗം വൈസ് പ്രസിഡന്റ് സന്ദീപ് സിങ് അരോര പറഞ്ഞു. ശക്തമായ പ്രകടനവും മികച്ച ഡിസ്‌പ്ലെയും ഇന്ത്യയിലെ ഗവേഷണ വികസന സ്ഥാപനങ്ങളില്‍ നിന്നുള്ള ഉപഭോക്തൃ കേന്ദ്രീകൃത സവിശേഷതകളും ഇതിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഭാഗത്തില്‍ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ഉന്നത സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ അവതരിപ്പിക്കുന്ന ഫോണാണിതെന്നും അദ്ദേഹം പറഞ്ഞു.

ഗാലക്‌സി ജെ3 പ്രോയുടെ 1.5 ഗിഗാ ഹെര്‍ട്ട്‌സ് ക്വാഡ് കോര്‍ പ്രോസസ്സറും രണ്ടു ജി.ബി. റാമും ഇതില്‍ വിവിധ ആപ്പുകള്‍ ഒരേ സമയം ഉപയോഗിക്കുന്നതു വളരെ എളുപ്പമാക്കുന്നു. ഇതിന്റെ 16 ജിബി ഇന്റേണല്‍ മെമ്മറി 128 ജിബി വരെ വികസിപ്പിക്കാനുമാവും. വിപുലമായ 5 ഇഞ്ച് എച്ച് ഡി സൂപ്പര്‍ അമോലെഡ് സ്‌ക്രീനും ബ്രൈസിങും വീഡിയോ കാണലും മികച്ച അനുഭവമാക്കി മാറ്റും. എഫ് 2.2 അപാര്‍ച്ചറുമായുള്ള എട്ടു മെഗാ പിക്‌സല്‍ പിന്‍ ക്യാമറയും അഞ്ച് മെഗാ പിക്‌സല്‍ മുന്‍ ക്യാമറയുമാണ് ഇതിനുള്ളത്. 8,490 രൂപയ്ക്ക് ഗോള്‍ഡ്. ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങളില്‍ ഗാലക്‌സി ജെ3 പ്രോ പേടിഎമ്മില്‍ ലഭ്യമാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kochi, Technology, Smart Phone, Launch, Samsung, Galaxy J3, Samsung Galaxy J3 Pro With S Bike Mode Launched at Rs.8490.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia