ഫാബ്ലെറ്റ് മാര്‍ക്കറ്റ് പിടിച്ചുകുലുക്കാന്‍ സാംസംഗ് ഒരുങ്ങുന്നു
Mar 7, 2013, 18:58 IST
ADVERTISEMENT
സാംസംഗിന്റെ 5.9 ഇഞ്ച് സ്ക്രീന്‍ വലുപ്പമുള്ള ഫാബ്ലെറ്റ് സംബന്ധിച്ച വാര്‍ത്തകളാണ് ഇതില്‍ ശ്രദ്ധേയം. ഓര്‍ഗാനിക് ലൈറ്റ് എമിറ്റിംഗ് ഡയോഡ് (ഛഘഋഉ) സ്ക്രീനോട് കൂടിയ ഈ മോഡല്‍ ഫാബ്ലെറ്റ് വിപണിയെ പിടിച്ചുകുക്കുന്നതാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാംസംഗ് നോട്ട് ഉയര്‍ത്തിയ തരംഗത്തെ മറികടന്ന് ദഠഋ, ഔമംലശ കമ്പനികളുടെ മോഡലുകള്‍ ഫാബ്ലെറ്റ് വിപണിയില്‍ ചുവടുറപ്പിക്കവേയാണ് സാംസംഗിന്റെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്. അതിവേഗ പ്രോസസറോടുകളുള്ള ഉപഭോക്താക്കളുടെ താല്പര്യം തിരിച്ചറിഞ്ഞ് സാംസംഗ് തന്നെ വികസിപ്പിച്ചെടുത്ത എട്ടുകോര്‍ എക്സിനോസ് ചിപ്പ്സെറ്റാകും ഈ പുതുമോഡലിന് കരുത്തേകുകയെന്ന് പേര് വെളിപ്പെടുത്താത്ത കമ്പനി വ്യക്തിത്വത്തെ ഉദ്ധരിച്ച് ടെക് വെബ്സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ മാസം 14ന് ന്യൂയോര്‍ക്കില്‍ പുറത്തിറക്കുമെന്ന കരുതുന്ന ഗ്യാലക്സി സീരീസിലെ പുതുമുറക്കാരന്‍ 4െനായി ലോകമെമ്പാടുമുള്ള സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ കാത്തിരിക്കുകയാണ്. കമ്പനിയുടെ അടുത്ത എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണായ ഗ്യാലക്സി പോക്കറ്റ് നിയോ മെയ് രണ്ടാം വാരം പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. സിംഗിള്‍,ഇരട്ട സിം മോഡലുകളില്‍ പുറത്തിറങ്ങുന്ന ഇത് സില്‍വര്‍ നിറത്തിലുള്ളതായിരിക്കും.
Summary: Samsung is said to be working on a 5.9-inch smartphone to tighten its grip on the burgeoning phablet market.
"Samsung is working on introducing a new phablet using a 5.9- inch organic light-emitting diode (OLED) screen," a source told The Korea Times. The report also mentioned that the upcoming phablet will be powered by an in-house Exynos octa-core chipset to meet the increasing demand for faster data processing.
Keywords: Smart phone, Samsung, new, version, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
