വരുന്നു, സാംസംഗ് ഗ്യാലക്സി മെഗാ

 


ADVERTISEMENT

ഗ്യാലക്സി എസ്4 പുറത്തിറക്കി അധികം വൈകാതെ ഫാബ്ലെറ്റ് നിരയിലേക്ക് രണ്ട് പുതിയ അംഗങ്ങള്‍ കൂടി സാംസംഗ് എത്തിക്കുന്നു. ഗ്യാലക്സി മെഗാ എന്ന പേരില്‍ 5.8 ഇഞ്ചും 6.3 ഇഞ്ചും സ്ക്രീന്‍ സൈസുള്ള രണ്ട് മോഡലുകളാണ് ദക്ഷിണകൊറിയന്‍ കമ്പനി വിപണിയിലെത്തിക്കുക.

ഉപഭോക്താവിന് മികച്ച അനുഭവം പ്രദാനം ചെയ്യുന്ന ഫോണില്‍ സ്മാര്‍ട്ട്ഫോണിന്റെയും ടാബ്ലെറ്റിന്റെയുമെല്ലാം ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഒരേ സമയം വ്യത്യസ്ത ആപ്ളിക്കേഷനുകള്‍ കാണാന്‍ കഴിയുന്ന സ്പ്ളിറ്റ് സ്ക്രീന്‍, ഹൈഡെഫിനിഷന്‍ ദൃശ്യാനുഭവം, ഒരേ സമയം വീഡിയോകളും മറ്റു ആപ്ളിക്കേഷനുകളും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മള്‍ട്ടി ടാസ്കിംഗ് സൗകര്യം എന്നിവയാണ് പ്രധാന സവിശേഷതകള്‍. ചില പ്രത്യേകതകള്‍ താഴെ കൊടുക്കുന്നു;

1. ഗ്രൂപ്പ് പ്ളേ - ഒരൊറ്റ വൈഫൈ നെറ്റ്വര്‍ക്കിലുള്ള എട്ട് ഉപകരണങ്ങള്‍ വരെ ഉള്ളടക്കം എളുപ്പത്തില്‍ പങ്കുവെക്കാം
2. സാംസംഗ് വാച്ച് ഓണ്‍- നിങ്ങളുടെ ഗ്യാലക്സി മെഗാ വേണമെങ്കില്‍ ഐ.ആര്‍ റിമോട്ട് കണ്‍ട്രോളറായും പ്രവര്‍ത്തിക്കും. ഫോണിനെ ഹോം തിയേറ്റര്‍ സംവിധാനവുമായോ മറ്റോ ബന്ധിപ്പിച്ചാല്‍ പ്രോഗ്രാം റെക്കമെന്റെഷന്‍, ഷെഡ്യൂള്‍ എന്നിവ ലഭിക്കും. കൂടാതെ ടി.വി പ്രവര്‍ത്തിപ്പിക്കാനും സാധിക്കും.
3. സാംസംഗ് ലിങ്ക്- ഫോണിലുള്ള പാട്ടുകള്‍, വീഡിയോകള്‍, നോട്ട്സ്, ഫോട്ടോകള്‍ തുടങ്ങിയവ ടെലിവിഷനിലോ ടാബ്ലെറ്റിലോ കമ്പ്യൂട്ടറിലോ സ്ട്രീം ചെയ്യാനാകുന്നതിനും ഇതില്‍ കഴിയും.
4. എസ് ട്രാന്‍സ്ലേറ്റര്‍- ട്രാന്‍സ്ലേഷന്‍ വേണ്ട ഭാഗം ടെക്സ്റ്റ് രൂപത്തിലോ അല്ലെങ്കില്‍ പറയുകയോ ചെയ്താല്‍ എളുപ്പത്തില്‍ വിവര്‍ത്തനം ലഭിക്കും.
5. എയര്‍വ്യൂ സംവിധാനം- ഇതുവഴി ഇ-മെയിലുകള്‍, ഗ്യാലറിയിലുള്ള ഫോട്ടോകള്‍, സ്പീഡ് ഡയല്‍ കോണ്‍ടാക്ട്സ് തുടങ്ങിയവയുടെ പ്രിവ്യൂ ലഭിക്കും.

വരുന്നു, സാംസംഗ് ഗ്യാലക്സി മെഗാഎട്ട് മെഗാ പിക്സലിന്റെ പിന്‍ കാമറയും 1.9 മെഗാപിക്സലിന്റെ മുന്‍ കാമറയുമാണ് മോഡലുകള്‍ക്ക് ഉള്ളത്. ആന്‍ഡ്രോയിഡ് 4.2 ജെല്ലിബീനാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 6.3 ഇഞ്ചിന്റെ മോഡലിന് 1.7 ജിഗാ ഹെര്‍ട്സ് ഡ്യുവല്‍ കോര്‍ പ്രോസസറും 1.4 ജിഗാഹെര്‍ട്സിന്റെതിന് 1.4 ജിഗാഹെര്‍ട്സ് ഡ്യുവല്‍ കോര്‍ പ്രോസസറുമാണ് കരുത്ത് പകരുന്നത്. എട്ട് ജി.ബി, 16 ജി.ബി മോഡലുകള്‍ ഉണ്ടാകും. 64 ജി.ബി വരെയുള്ള മൈക്രോ എസ്.ഡി കാര്‍ഡും മോഡലുകള്‍ സപോര്‍ട്ട് ചെയ്യും. മെയ് മുതല്‍ യൂറോപ്പിലും റഷ്യയിലും ഗ്യാലക്സി മെഗാ ലഭ്യമാകും. വിലയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

Summary: Samsung has unveiled two new jumbo sized devices that sit neatly in the phablet category between smartphones and tablets.The 5.8inch and 6.3inch touchscreen equipped devices were unveiled on Thursday in the device maker's home territory of South Korea. The two devices are the latest in a long line of larger than average smartphones from Samsung, most recently following on the heels of the Galaxy S4 announcement.
Both devices will use the same Android 4.2 Jelly Bean version of Google's mobile operating system and will feature dualcore processors, albeit clocked at slightly different speeds the larger handset uses a 1.7GHz processor, whereas the other uses a 1.4GHz affair.

Keywords: Samsung, Google, phablet, smartphones, tablets, 5.8inch, 6.3inch, Android 4.2 Jelly Bean, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia