ഡിമാന്റ് കൂടിയതോടെ കൂടുതല്‍ മുതല്‍ മുടക്കിന് തയാറായി റോയല്‍ എന്‍ഫീല്‍ഡ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡെല്‍ഹി : (www.kvartha.com 08.05.2017) റോയല്‍ എന്‍ഫീല്‍ഡ് ഈ സാമ്പത്തിക വര്‍ഷം 800 കോടി രൂപയുടെ നിക്ഷേപം നടത്തും. ഉല്‍പ്പന്ന വികസനത്തിനും ചെന്നൈയില്‍ പുതിയ മാനുഫാക്ച്ചറിംഗ് പ്ലാന്റ് സ്ഥാപിക്കുന്നതിനുമാണ് ഇത്രയും തുക ചെലവഴിക്കുന്നത്. കൂടാതെ വിപണി വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുകെയിലും ഇന്ത്യയിലും രണ്ട് ടെക്‌നിക്കല്‍ സെന്ററുകളും സ്ഥാപിക്കുമെന്ന് ഐഷര്‍ മോട്ടോഴ്‌സ് എംഡി ആന്‍ഡ് സിഇഒ സിദ്ധാര്‍ത്ഥ ലാല്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഓഗസ്റ്റ് അവസാനത്തോടെ ചെന്നൈ പ്ലാന്റ് പ്രവര്‍ത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ഈ സാമ്പത്തിക വര്‍ഷം കമ്പനിയുടെ ആകെ ഉല്‍പ്പാദനശേഷി 8.25 ലക്ഷം യൂണിറ്റായി വര്‍ധിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ കമ്പനിയുടെ എക്കാലത്തെയും മികച്ച പെര്‍ഫോമന്‍സാണ് കണ്ടത്.

1,78,345 മോട്ടോര്‍സൈക്കിളുകളാണ് 2016- 17 വര്‍ഷത്തെ ജനുവരി- മാര്‍ച്ച് പാദത്തില്‍ വിറ്റത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ വിറ്റതാകട്ടെ 1,47,618 മോട്ടോര്‍സൈക്കിള്‍. 20.8 ശതമാനമാണ് വില്‍പ്പന വളര്‍ച്ച. എക്കാലത്തെയും മികച്ച പ്രവര്‍ത്തന വരുമാനത്തിനും നാലാം പാദം സാക്ഷ്യം വഹിച്ചു. 23.2 ശതമാനം വളര്‍ച്ചയോടെ 1,888 കോടി രൂപയാണ് പ്രവര്‍ത്തന വരുമാനം നേടിയത്.

ബിസിനസ് സാഹചര്യം ശക്തമായി തുടരുന്നതായും ആഗോളതലത്തില്‍ മിഡ്‌സൈസ് മോട്ടോര്‍സൈക്കിള്‍ സെഗ് മെന്റില്‍ മത്സരസ്വഭാവത്തോടെയും ലാഭകരമായും റോയല്‍ എന്‍ഫീല്‍ഡ് സ്ഥിരതയോടെ വളരുന്നതായും ലാല്‍ പറഞ്ഞു. വിവിധ രാജ്യങ്ങളിലേക്ക് ഹിമാലയന്‍ മോഡല്‍ കയറ്റി അയച്ചുതുടങ്ങിയതായും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡിന് 25 എക്‌സ് ക്ലുസീവ് സ്‌റ്റോറുകളുണ്ട്.

 ഡിമാന്റ് കൂടിയതോടെ കൂടുതല്‍ മുതല്‍ മുടക്കിന് തയാറായി റോയല്‍ എന്‍ഫീല്‍ഡ്

ഏറ്റവും വലിയ വില്‍പ്പന നടക്കുന്ന ഇന്ത്യയില്‍ ബുള്ളറ്റ് 500, ക്ലാസ്സിക് മോഡലുകളാണ് കൂടുതലായി വിറ്റുപോകുന്നത്. അവസാനം അവതരിപ്പിച്ച ഹിമാലയന്‍ മോഡല്‍ വിപണിയില്‍ തരംഗമാവുകയാണ്. റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയിലെ ഉല്‍പ്പന്ന നിരയില്‍ ജനുവരിയില്‍ ക്ലാസ്സിക് 350 റെഡ്ഡിച്ച് സീരീസ് അവതരിപ്പിച്ചിരുന്നു.

Also Read:
ബി ജെ പി ഓഫീസ് തീയിട്ട് നശിപ്പിച്ച നിലയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Royal Enfield lines up Rs 800 crore investment during the fiscal, New Delhi, Business, News, Technology, National. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia