സംസ്ഥാനത്തെ കെഎസ്ഇബിയുടെ കീഴിലുള്ള ഇടുക്കി അടക്കം 9 അണക്കെട്ടുകളില്‍ റെഡ് അലേര്‍ട്
Oct 29, 2021, 11:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 29.10.2021) സംസ്ഥാനത്തെ കെ എസ് ഇ ബിയുടെ കീഴിലുള്ള ഇടുക്കി അടക്കം ഒമ്പത് അണക്കെട്ടുകളില്‍ റെഡ് അലേര്‍ട്. ഇടുക്കി, കക്കി ആനത്തോട്, ഷോളയാര്‍, പൊന്മുടി, പെരിങ്ങല്‍കുത്ത്, കുണ്ടള, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, മൂഴിയാര്‍ അണക്കെടുകളിലാണ് റെഡ് അലേര്‍ട് പ്രഖ്യാപിച്ചത്.
റൂള്‍ കര്‍വ് പ്രകാരമുള്ള ജലനിരപ്പ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് അലേര്‍ട് പ്രഖ്യാപിച്ചത്. കൂടാതെ, ജലസേചന വകുപ്പിന്റെ കീഴിയുള്ള പീച്ചി അണക്കെട്ടിലും റെഡ് അലേര്‍ട് പ്രഖ്യാപിച്ചത്. 78.86 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്.
ഇടുക്കി - 2398.32, കക്കി ആനത്തോട് - 976.99, ഷോളയാര്‍ - 2661, പൊന്മുടി - 707.35, പെരിങ്ങല്‍കുത്ത് - 419.90, കുണ്ടള-1758, കല്ലാര്‍കുട്ടി - 456.30, ലോവര്‍ പെരിയാര്‍ - 253, മൂഴിയാര്‍ -191.70 അടിയാണ് നിലവിലെ ജലനിരപ്പ്.
മാട്ടുപ്പെട്ടി, ആനയിറങ്ങല്‍ അണക്കെട്ടുകളില്‍ ഓറെന്‍ജ് അലേര്‍ടും ഇടമലയാര്‍ അണക്കെട്ടില്‍ നീല അലേര്‍ടും പ്രഖ്യാപിച്ചിട്ടുണ്ട്. മാട്ടുപ്പെട്ടി - 1597.50, ആനയിറങ്ങല്‍ - 1206.22, ഇടമലയാര്‍ - 165.56 അടിയുമാണ് നിലവിലെ ജലനിരപ്പ്.
അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ രണ്ട് സ്പില്‍വേ ഷടറുകള്‍ തുറന്നെങ്കിലും അധിക ജലം ഒഴുകിയെത്താത്ത സാഹചര്യത്തില്‍ ഇടുക്കി ഡാം അടിയന്തരമായി തുറക്കേണ്ടതില്ലെന്ന് കെ എസ് ഇ ബി അധികൃതര്‍ അറിയിച്ചു. മുല്ലപ്പെരിയാറില്‍ നിന്നുള്ള ജലം ഉള്‍കൊള്ളാനുള്ള പര്യാപ്തത നിലവില്‍ ഡാമിനുണ്ട്. അതിനാല്‍ ആശങ്ക വേണ്ടെന്നും മുന്‍കരുതലിന്റെ ഭാഗമായാണ് റെഡ് അലേര്‍ട് പ്രഖ്യാപിച്ചതെന്നും ഇടുക്കി ഡാം അസിസ്റ്റന്റ് എഞ്ചിനീയര്‍ പി ബി സാജു പറഞ്ഞു.
മുല്ലപ്പെരിയാറിന്റെ സ്പില്‍വേ ഷടറുകള്‍ തുറന്ന സാഹചര്യത്തില്‍ കേരളാ റവന്യൂ - ജല വകുപ്പ് മന്ത്രിമാര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. 3,4 സ്പില്‍വേ ഷടറുകള്‍ ആണ് 30 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തിയത്. സെകന്‍ഡില്‍ 534 ഘന അടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്.
2335 ഘന അടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. ആദ്യമെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന വള്ളക്കടവില്‍ വെള്ളമെത്തി. എന്നാല്‍ നിലവില്‍ കാര്യമായി ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. ഇത് വലിയ ആശ്വാസകരമാണെന്നാണ് പ്രദേശ വാസികളും പ്രതികരിക്കുന്നത്. പെരിയാറിന്റെ ജലനിരപ്പില്‍ വലിയ മാറ്റം ഇതുവരെയില്ല. ജല നിരപ്പ് ഉയരുമെന്നതിനാല്‍ പ്രദേശത്ത് നിന്നും ആളുകളെ ക്യാംപുകളിലേക്ക് മാറ്റി പാര്‍പിച്ചു. തമിഴ്നാട് ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടക്കുന്നുണ്ടെന്നും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും റവന്യു മന്ത്രി കെ രാജന് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

