റിയല്‍മി എക്സ് 7 സീരീസിന്റെ 2 ഫോണുകള്‍ ഇന്ത്യയില്‍ വ്യാഴാഴ്ച അവതരിപ്പിച്ചു

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 04.02.2021) റിയല്‍മി എക്സ് 7 സീരീസിന്റെ 2 ഫോമുകള്‍ ഇന്ത്യയില്‍ വ്യാഴാഴ്ച അവതരിപ്പിച്ചു. റിയല്‍മി എക്സ് 7(5ജി) റിയല്‍മി എക്സ് 7 പ്രൊ (5ജി) എന്നിവയാണ് വ്യാഴാഴ്ച 12.30 ന് പുറത്തിറങ്ങിയത്. ഓൺലൈൻ പ്ലാറ്റ്‌ഫോം ആയ ഫ്ലിപ്കാർടിലാണ് വില്‍പന.
Aster mims 04/11/2022

റിയല്‍മി എക്സ് 7 സീരീസിന്റെ 2 ഫോണുകള്‍ ഇന്ത്യയില്‍ വ്യാഴാഴ്ച അവതരിപ്പിച്ചു

മീഡിയടെക് ഡൈമെന്‍സിറ്റി 800 യു പ്രോസസറിയിരിക്കും റിയല്‍മി എക്സ് 7ന്റെ പ്രധാന സവിശേഷത. 5ജി നെറ്റ് വര്‍ക് സപോർട് ചെയ്യുന്ന പ്രൊസസറാണ് ഇത്. ഫുള്‍ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേയും 50 വാട് ഫാസ്റ്റ് ചാര്‍ജിംഗ് സപോര്‍ടുമുള്ള 4,310 എം എ എച്ച് ബാറ്ററിയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സുള്ള 8 മെഗാപിക്‌സല്‍ സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ ഷൂടര്‍ എന്നിവ ഉള്‍പ്പെടുന്ന ട്രിപിള്‍ റിയര്‍ ക്യാമറ സംവിധാനം ഈ സ്മാര്‍ട്‌ഫോണില്‍ ഉണ്ടാകും. ഫ്രന്റ് ക്യാമറ 16 മെഗാപിക്‌സല്‍ സെന്‍സര്‍ ആണ് നല്‍കിയിട്ടുള്ളത്. ഇതിന് 176 ഗ്രാം ഭാരമാണ് വരുന്നത്. 19,999 രൂപ മുതലാണ് ഇതിന്റെ വില.

മീഡിയടെക് ഡൈമെന്‍സിറ്റി 1000+ യു പ്രോസസറിയിരിക്കും റിയല്‍മി എക്സ് 7 പ്രൊയില്‍ ലഭിക്കുക. ഫുള്‍ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേയും 65 വാട് ഫാസ്റ്റ് ചാര്‍ജിംഗ് കഴിവുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 8 അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സുള്ള 2 മെഗാപിക്‌സല്‍ പോര്‍ട്രേറ്റ് സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ ഷൂടര്‍ എന്നിവ ഉള്‍പ്പെടുന്ന ട്രിപിള്‍ റെയർ  ക്യാമറ സെറ്റപും 32 മെഗാപിക്‌സല്‍ ഫ്രന്റ് ക്യാമറയുമാണ് റിയല്‍മി എക്സ് 7 പ്രോയില്‍. 29,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

Keywords:  Mobile Phone, Smart Phone, Launch, Pre-launch, Online, News, Technology, India, New Delhi, Realme X7 Series 2 phones launched in India on Thursday
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia