ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 11.05.2017) ട്രെയ്‌നുകളില്‍ നിന്ന് ഗാര്‍ഡുകളെ ഒഴിവാക്കുന്നു. ട്രെയ്‌നുകളുടെ ഏറ്റവും പിന്നില്‍ നിന്ന് നിയന്ത്രിച്ചിരുന്ന ഗാര്‍ഡിന്റെ സ്ഥാനത്ത് ഇലക്ട്രോണിക് ഉപകരണം കൊണ്ടുവരാനാണ് റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. ലോക്കോപൈലറ്റും ട്രെയിന്റെ ഏറ്റവും പിന്നിലെ വാഗണും തമ്മിലുള്ള ബന്ധം നിര്‍വഹിക്കുന്നത് ഗാര്‍ഡുകളാണ്.
എല്ലാ വാഗണുകളും ട്രെയിനിലുണ്ട് എന്ന് ഉറപ്പാക്കുന്നതും ഇടയ്ക്ക് വച്ച് വേര്‍പെട്ടുപോകുകയോ ഒക്കെ ചെയ്താല്‍ ലോക്കോപൈലറ്റിനെ അറിയിക്കുന്നതും ഗാര്‍ഡുമാരാണ്. ഇവരുടെ ജോലിക്ക് പകരം ഉപകരണം സ്ഥാപിച്ച് അതുവഴി ചെയ്യിക്കാനാണ് റെയില്‍വേ ഒരുങ്ങുന്നത്. എന്‍ഡ് ഓഫ് ട്രെയിന്‍ ടെലിമെട്രി (ഇയോട്ട്) എന്നാണ് ഈ ഉപകരണത്തിന്റെ പേര്. ഇത് വാങ്ങാന്‍ 100 കോടി രൂപയുടെ ടെന്‍ഡര്‍ ഉടന്‍ ക്ഷണിക്കും. ഓരോ സെറ്റ് ഇയോട്ട് ഉപകരണത്തിന് ഏകദേശം 10 ലക്ഷം രൂപയാണ് വില. 1000 ട്രെയ്‌നുകളിലാണ് ഇത് സ്ഥാപിക്കുക.
ഇയോട്ട് ഉപകരണത്തില്‍ രണ്ട് യൂണിറ്റുകളാണുള്ളത്. കാബ് ഡിസ്‌പേ യൂണിറ്റും സെന്‍സ് ആന്‍ഡ് ബ്രേക്ക് യൂണിറ്റും. കാബ് ഡിസ്‌പ്ലേ യൂണിറ്റ് എഞ്ചിനിലും സെന്‍സ് ആന്‍ഡ് ബ്രേക്ക് യൂണിറ്റ് ഒടുവിലത്തെ വാഗണും ഘടിപ്പിക്കും. റേഡിയോ ട്രാന്‍സ്മിറ്ററിലൂടെയാണ് വിവര കൈമാറ്റം നടക്കുക. പാളം തെറ്റുകയോ, വാഗണുകള്‍ വേര്‍പെടുകയോ ചെയ്യുമ്പോള്‍ ഈ യന്ത്രം ലോക്കോപൈലറ്റിന് നിര്‍ദേശം നല്‍കും. ആദ്യ ഘട്ടത്തില്‍ ചരക്ക് തീവണ്ടികളാണ് ഇത് ഘടിപ്പിക്കുക. വൈകാതെ മറ്റ് ട്രെയിനുകളിലെ ഗാര്‍ഡുകളും ഈ ഉപകരണത്തിന് വഴിമാറും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, National, Train, Electronic Chip, Technology, Railway, Guards, New System, Replacing Train Guard with Electronic Equipment.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.